ഹോംലാൻഡ് മിഷണറീസ് കോൺഫറൻസ് 2025

തിരുവനന്തപുരം: ഹോംലാൻഡ് മിഷണറീസ് ഫെലോഷിപ്പിന്റെ നാലാമത് ദ്വിവത്സര ദേശീയ മിഷണറി കോൺഫറൻസും മിഷൻ കൺവെൻഷനും മെയ്‌ 28, 29, 30 തീയതികളിൽ പാറശ്ശാലയ്ക്ക് സമീപമുള്ള പരശുവയ്ക്കലിൽ സ്ഥിതി ചെയ്യുന്ന ലവ് ആർമി ക്രൂസേഡ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നതാണ്.

തിരുവനന്തപുരം ജില്ലയിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത സഹകരണത്തോടെ നടത്തപ്പെടുന്ന കോൺഫറൻസ് സംഘടനയുടെ നാഷണൽ ചെയർമാൻ പാസ്റ്റർ സി. പി രാജു അലഹബാദ് ഉത്ഘാടനം ചെയ്യും.

ഡോ. എബി പി. മാത്യു (ബീഹാർ), പാസ്റ്റർമാരായ റെജി മാത്യു ശാസ്താംകോട്ട, ജെയ്‌സ് പാണ്ടനാട്, ഈ. ജെ. ജോണി (പത്താൻകോട്ട്) ഷാജൻ ജോൺ ഇടക്കാട്, ജെയിംസ് ചാക്കോ (റാന്നി) ജോയ് ഇ. ആർ. (ഹരിയാന) എന്നിവരാണ് മുഖ്യപ്രസംഗകർ.കേരളത്തിൽ നിന്നും വർഷങ്ങൾക്കു മുൻപ് മിഷണറിമാരായി കടന്നുപോയിട്ടുള്ളവരിൽ ചിലരുടെ മിഷൻ അനുഭവങ്ങൾ കേൾക്കുവാനും പരിചയപ്പെടുവാനും വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന മിഷണറിമാരുടെ ഒത്തുചേരലിനുമുള്ള സന്ദർഭമാണ് ഹോംലാൻഡ് മിഷണറീസ് ഫെല്ലോഷിപ് ഈ കോൺഫറൻസിലൂടെ ഒരുക്കുന്നതെന്ന് പാസ്റ്റർ പി.സി. മാത്യു കുമിളി (ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺസ് ജോസഫ്, സേലം (ജനറൽ ട്രഷറർ) എന്നിവർ അറിയിക്കുന്നു.

പാസ്റ്റർ പോൾ രാജ്, പാസ്റ്റർ പോൾ ഫ്രെഡ്, പാസ്റ്റർ എൻ. സത്യനേശൻ, പാസ്റ്റർ ആർ. വി. ജോയി, പാസ്റ്റർ ആരോൻ രൂഫസ്, പാസ്റ്റർ നേശമണി (രക്ഷാധികാരികൾ). പാസ്റ്റർ ജെ. നെൽസൺ (ഓർഗ്ഗനൈസിംഗ് കമ്മിറ്റി ചെയർമാൻ), പാസ്റ്റർ സുനിൽ ദാസ് (ജനറൽ കോർഡിനേറ്റർ), പാസ്റ്റർ ക്രിസ്റ്റഫർ സി.പി. (സെക്രട്ടറി), പാസ്റ്റർ രതീഷ് എഡ്വർഡ് (ജോ :സെക്രട്ടറി), പാസ്റ്റർ ഷെല്ലി വാൽസ് (മീഡിയ കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ പ്രാദേശിക സംഘാടക സമിതി പ്രവർത്തിക്കുന്നു.