കീഴില്ലം : ഐപിസി അങ്കമാലി സെന്ററിൽ പെട്ട കീഴില്ലം ഐപിസി വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 98 വയസുള്ള കക്കോടിൽ വീട്ടിൽ യാക്കോബും മകൻ 61 വയസുള്ള എൽദോസും വിശ്വാസ സ്റ്റാനമേറ്റു. പാസ്റ്റർ ജോയ് യെഹെസ്കേൽ ശുശ്രൂഷ നിർവ്വഹിച്ചു.
ഓർത്തഡോക്സ് പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പിതാവും മകനും സ്നാനപ്പെട്ട ശേഷം ആരാധനയിൽ ഇവർ രണ്ടു പേരും പറഞ്ഞ സാക്ഷ്യം ഹൃദയസ്പർശിയായിരുന്നു. കൊച്ചുമകൻ ബിബിൻ ദൈവസഭയിലെ അംഗമാണ്.

പാസ്റ്റർ ജോയ് യെഹെസ്കേലിന്റെയും കുടുംബത്തിന്റെയും പ്രവർത്തനവും സെന്റർ മിനിസ്റ്റർ പാസ്റ്റർ റോയി ജോർജിന്റെ പോത്സാഹനവും പ്രാർത്ഥനയും കീഴില്ലം ദേശത്ത് അനേകം ആത്മാക്കളെ നേടാൻ കഴിഞ്ഞു.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്.



