പ്രസ്റ്റൺ കൺവൻഷനിൽ പാസ്റ്റർ ബി മോനച്ചൻ മുഖ്യ പ്രഭാഷകൻ

ഇംഗ്ലണ്ട് : പ്രസ്റ്റൺ പട്ടണത്തിലെ അനുഗ്രഹീത ദൈവസഭയായ ന്യൂ ലൈഫ് പെന്തകോസ്തൽ ചർച്ച് പ്രസ്റ്റൺന്റെ കൺവൻഷൻ 2025 മെയ് 10,11 തീയ്യതികളിൽ പ്രസ്റ്റൺ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്നു. ന്യൂ ലൈഫ് ചർച്ചുകളുടെ സീനിയർ പാസ്റ്റർ ജോൺലി ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും.

ഈ ദിവസങ്ങളിൽ അനുഗ്രഹീത ദൈവവചന പ്രഭാഷകൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം ദൈവ വചനം പ്രസംഗിക്കും.

പാസ്റ്റർ സാം റോബിൻസൺ ചർച്ച് ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. മെയ് 10 ശനിയാഴിച്ച വൈകുന്നേരം 05:30മണി മുതൽ ആരംഭിക്കുന്ന കൺവെൻഷൻ, മെയ് 11 ഞായറാഴ്ച പൊതു ആരാധനയോടെ സമാപിക്കും.

ന്യൂ ലൈഫ് ചർച്ചിന്റെ വിവിധ ഇടങ്ങളിലെ ശുശ്രുഷക്കരോടൊപ്പം യുകെയിലെ
മുൻ നിരയിലുള്ള ദൈവദാസന്മാരും മീറ്റിംഗുകളിൽ ശുശ്രുഷിക്കുന്നതാണ്. മീറ്റിംഗുകളുടെ അനുഗ്രഹത്തിനായി നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും ചോദിക്കുന്നു.

വാർത്ത : പോൾസൺ ഇടയത്ത്