സാംസ്ക്കാരിക സാഹിത്യ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ശ്രീ വിൽഫ്രഡ് എച്ചിന് സമന്വയ പ്രതിഭ പുരസ്ക്കാരം നല്കി ആദരിക്കുന്നു. ഇദ്ദേഹം സംസ്ക്കാര സാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
അങ്കമാലി ഫിലിം സൊസൈറ്റി മുൻ ജനറൽ സെക്രട്ടറി, ക്രൈസ്തവ സാഹിത്യ അക്കാദമി , ആലുവ താലൂക്ക്, മുൻ ജനറൽ സെക്രട്ടറി, സവാക് (Stage Artist Welfare Asnn.of Kerala) മുൻ ജില്ലാ പ്രസിഡന്റ് അങ്കമാലി കാര്യവിചാര സദസ്സ് സെക്രട്ടറി, മാദ്ധ്യമപ്രവർത്തകൻ. ലിംകാ ബുക്ക് ഒഫ് റെക്കോഡ്സിൽ 4 തവണ ലോക റിക്കാർഡിട്ട് ഇടം നേടിയ “കുട്ടിക്യൂറ പൂക്കള മത്സര “ത്തിൻ്റെ സംഘാടകൻ ( Event Maker) നിരവധി ടി വി / റേഡിയോ പരസ്യങ്ങൾ, ഡോക്യുമെൻ്ററി, ഷോർട്ട് ഫിലിമുകൾ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചിട്ടുണ്ട്.
ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോട്ടിവേഷണൽ സ്പീക്കർ, ട്രെയിനർ . സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നു.
2025 മെയ് 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മൂക്കന്നൂർ ജോഷ് മാൾ ഹാളിൽ നടക്കുന്ന സ്പർശം 2025 സാംസ്കാരിക സംഗമത്തിൽ വച്ച് സമർപ്പിക്കുന്നു.



