ആ കാട്ടില്‍ തന്നെയാണ് മൂങ്ങയും കാക്കയും താമസിച്ചിരുന്നത്.
മൂങ്ങ കാട്ടില്‍ ആദരണീയനും കാക്ക അഹങ്കാരിയുമായിരുന്നു. സ്വന്തം നിറത്തിന്റെ തിളക്കത്തെക്കുറിച്ചും തന്റെ ബുദ്ധിവൈഭവത്തെക്കുറിച്ചും കാക്ക എല്ലാവരോടും വീമ്പിളക്കും.
ഒരു ദിവസം മൂങ്ങ കാക്കയോട് പറഞ്ഞു: അഹങ്കാരം ആപത്തിലേക്കേ നയിക്കൂ. അത് ശ്രദ്ധിക്കാതെ പറന്ന കാക്ക പാറപ്പുറത്ത് തീറ്റ കിടക്കുന്നത് കണ്ടു.
കൊത്തിയെടുത്ത് പറക്കാന്‍ ശ്രമിക്കുന്നതിനിടെ കുറുക്കന് വന്ന് അവളെ പുകഴ്ത്താന്‍ തുടങ്ങി. നിന്റെ പാട്ട് അതിമനോഹരമാണെന്നും ഒന്ന് കൂടി പാടാമോ എന്ന് ചോദിച്ചപ്പോള്‍ കാക്ക പാട്ടുപാടാന്‍ തീരുമാനിച്ചു.
വായ് തുറന്നതേ തീറ്റ താഴെവീണു. കുറുക്കന് ആ തീറ്റയുമായി പോയി. മൂങ്ങയുടെ അടുത്തെത്തി കാക്ക പറഞ്ഞു: താങ്കള്‍ പറഞ്ഞത് സത്യമാണ്. എന്റെ കൊക്കിലുണ്ടായിരുന്ന തീറ്റ നഷ്ടപ്പെട്ടു.
മൂങ്ങ പറഞ്ഞു: സാമര്‍ത്ഥ്യം എന്നത് പ്രവൃത്തികള്‍ എങ്ങോട്ട് നയിക്കുമെന്നു തിരിച്ചറിയാനും ആവശ്യമെങ്കില്‍ തിരുത്താനുമുളള കഴിവാണ്. മടങ്ങിവരാനുളള കഴിവാണ് കര്‍മങ്ങളുടെ നവീകരണശേഷിക്ക് അടിസ്ഥാനം.
എല്ലാം ശരിയായി ചെയ്യുന്ന ആരുമുണ്ടാകണമെന്നില്ല. നിഷ്കാമ കര്‍മ്മത്തിന്റെ പാതയിലേക്കെത്തണെങ്കില് തിരുത്തലുകളും തിരിച്ചുവരവുകളും ആവശ്യമാണ്.
തിരുത്തലുകള്‍ എവിടെനിന്നുവന്നാലും അംഗീകരിക്കണം. അത് ശത്രുവിന്റേതായാലും മിത്രത്തിന്റെതായാലും. ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ മടങ്ങിവരികയും വേണം.
നല്ലതിനായി തിരുത്തലുകള്‍ നമ്മുടെ ജീവിതത്തിലും സ്വീകരിക്കാം
– ശുഭദിനം.



