പാസ്റ്റർ സണ്ണി ഫിലിപ്പ് അപകടത്തിൽ മരിച്ചു

ഐപിസി റാന്നി വെസ്റ്റ് സെന്റർ പൂവൻമല സഭാ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ഫിലിപ്പ് (60) റാന്നിയ്ക്കടുത്ത് ചെല്ലക്കാട്ട് ചെത്തോങ്കരയിൽ ഉണ്ടായ അപകടത്തിൽ മരിച്ചു.

പാസ്റ്റർ സഞ്ചരിച്ചിരുന്ന കാർ കുമളി കെഎസ്ആർടിസി സൂപ്പർഫാസ്റ്റുമായി ഇടിച്ചാണ് അപകടം. ഈ വർഷത്തെ സ്ഥലം മാറ്റത്തിൽ ആലപ്പുഴ ഈസ്റ്റ് സെന്ററിലേക്ക് പോകാനിരിക്കയായിരുന്നു.

രണ്ടു മക്കൾ ഉണ്ട്. വിദേശത്തു നിന്ന് അവധിക്ക് നാട്ടിൽ വന്ന മകനെയും കൂട്ടി എയർപോർട്ടിൽ നിന്ന് ഭവനത്തിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചു.

വാർത്ത മേഴ്സി ജോൺ പനച്ചി_പത്തനംതിട്ട