കോട്ടയം:കോട്ടയം അയർക്കുന്നം പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയാണ് മൂവരും ജീവനൊടുക്കിയത്. പാലാ സ്വദേശിനി അഡ്വ: ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിൽ കുട്ടികളെയാണ് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ രണ്ടു കുട്ടികളെയും കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിസ്മോളെ ആറുമാനൂർ ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. ഇവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യയാണ് ജിസ്മോൾ. അഭിഭാഷകയായ ജിസ്മോൾ ഹൈക്കോടതിയിലും പാലായിലും പ്രവർത്തിച്ചു വരുകയായിരുന്നു. നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.



