ആര്യപ്പള്ളിൽ ഏലിയാമ്മ ജോർജ് നിത്യതയിൽ; സംസ്കാരം ഏപ്രിൽ 19ന് ഡാളസിൽ

ആര്യപ്പള്ളിൽ പരേതനായ എം . ജെ . ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (97) ഏപ്രിൽ 11 വെള്ളിയാഴ്‌ച രാവിലെ 2:30 ന് നിത്യതയിൽ പ്രവേശിച്ചു.

മേൽപ്പാടത്ത് മീനത്തേരിൽ കുടുംബാംഗമാണ് പരേത. കഴിഞ്ഞ ചില വർഷങ്ങളായി മക്കളോടോത്ത് ഡാളസിൽ താമസിച്ചു വന്നിരുന്ന പരേതക്ക് 6 മക്കളും 12 കൊച്ചുമക്കളും ഉണ്ട് .

മക്കൾ : ജോർജ് ആര്യപ്പള്ളിൽ (രാജു ), പരേതനായ ജേക്കബ് ജോർജ് , ജോർജ് ജോർജ് (അനിയൻ കുഞ് ), വിത്സൺ ജോർജ് , ജോളി മാത്യു (എല്ലാവരും യു .എസ് .എ ), ലാലു ജോർജ് (ഇന്ത്യ ). മരുമക്കൾ : അക്കാമ്മ, ഗ്രെസ്, സാലി, റീന, സാജൻ (എല്ലാവരും യു എസ് എ ), ജോളി (ഇന്ത്യ ).

ഭൗതീക ശരീരം ഏപ്രിൽ 18 വെള്ളിയാഴ്ച്ച വൈകിട്ട് 6:30 ന് ഹാർവെസ്റ്റ് ചർച് ഓഫ് ഗോഡ് (5700 mark lane, Rowlett, TX 75089) ചർച്ചിൽ പൊതുദർശനത്തിന് വെക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും.

ശനിയാഴ്ച്ച രാവിലെ 9:30-ന് സഭാ മന്ദിരത്തിൽ വെച് സംസ്കാരശുശ്രുഷകളും നടത്തിയശേഷം Secred Heart Cemitry, 3900 Rowlett Rd, Rowlett സെമിത്തേരിയിൽ സംസ്കാരം നടക്കും .

വാർത്ത : രാജൻ ആര്യപ്പള്ളിൽ