എലിമുള്ളിൽ ജോൺ വർഗീസിന്റെ (89) സംസ്ക്കാര ശുശ്രൂഷ നാളെ നെല്ലിപ്പൊയിൽ നടക്കും.

കോഴിക്കോട് ജില്ലയിലെ മലയോര കുടിയേറ്റ മേഖലയായ കോടഞ്ചേരിയിലെ ആദ്യകാല പെന്തക്കോസ്ത് വിശ്വാസികളിൽ ഒരാളായിരുന്നു നിത്യതയിൽ ചേർക്കപ്പെട്ട ജോൺ വർഗീസ് (പാപ്പച്ചൻ) ഐ.പി.സി പാത്തിപ്പാറ സീയോൻ സഭാംഗമാണ്.

സംസ്ക്കാര ശുശ്രൂഷ ഏപ്രിൽ 11 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച 11 മണിക്ക് അടിമണ്ണിൽ ഉള്ള കുടുംബ കല്ലറയിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ HYMNS VOICE എന്ന യൂറ്റൂബ് ചാനലിലൂടെ തൽസമയം വീക്ഷിക്കാവുന്നതാണ്.

സുവിശേഷീകരണത്തിലും, സംഗീതത്തിലും അതീവ തൽപരനായിരുന്ന ജോൺ വർഗീസ്. താൻ പാടിയ പാട്ടുകൾ ഇതിനോടകം യൂട്യൂബിൽ വൈറൽ ആയതാണ്.