പെന്തക്കോസ്തകാരെ ഒന്ന് മാന്തി; നടേശന് പണി മലപ്പുറത്ത് നിന്നും കിട്ടി

സാബു തൊട്ടിപ്പറമ്പിൽ ജനറൽ കറസ്പോണ്ടൻ്റ്

വെള്ളാപ്പള്ളി നടേശന് ഇപ്പോൾ ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും. അത് ശാന്തമായി, സമൂഹത്തിന് നന്മ മാത്രം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന പെന്തക്കോസ്ത് എന്ന കൊച്ചു സമൂഹത്തോട് കളിക്കുന്നത് പോലെ ആയിരിക്കില്ല ഇതര മതസമൂഹത്തോട് കളിച്ചാലെന്ന്.

മലപ്പുറത്ത് പോയി ആളാകാൻ നടേശൻ പറഞ്ഞതൊക്കെ വിവാദമായി.ആ മതസ്ഥർ പ്രതികരിച്ചു.നടേശൻ മുതലാളിയുടെ കോലം നടുറോഡിൽ കത്തിച്ചു.പോലീസ് കേസുമായി.

മുസ്ലിം മത വിഭാഗം ഏറെ താമസിക്കുന്ന ഒരു പ്രദേശത്ത് ചെന്ന് അവിടെ ഒരു പ്രത്യേക രാജ്യമാണെന്ന് പറഞ്ഞാൽ നടേശന്റെ ഉദ്ദേശശുദ്ധിയെ പൊതുസമൂഹം വിലയിരുത്തപ്പെടേണ്ടതാണ്.
ഒരു മതേതര രാഷ്ട്രത്തിനുള്ളിൽ ഒരു രാജ്യം രൂപപ്പെട്ടു വരുന്നു എന്ന് പറഞ്ഞാൽ അത് സ്വാഭാവികമായും രാജ്യവിരുദ്ധ പ്രവർത്തനമാണ്. അപ്പോൾ അവിടെ ഉള്ള വലിയൊരു ജന വിഭാഗം രാജ്യവിരുദ്ധരാണെന്ന് പറയാതെ പറഞ്ഞുവെക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

പെന്തക്കോസ്തിൽ ആളെക്കൂട്ടുന്നത് പണം കൊടുത്താണെന്ന വെള്ളാപ്പള്ളിയുടെ നെറികെട്ട സ്റ്റേറ്റ്മെന്റിൽ ഒരു പെന്തക്കോസുകാരും പ്രതികരിച്ചു കൊണ്ട് റോഡിൽ ഇറങ്ങിയില്ല .കോലവും കത്തിച്ചില്ല.കേസും കൊടുത്തില്ല.
ഈ കൊച്ച് സമൂഹത്തിൻെറ സഹിഷ്ണത എന്താണെന്ന് വെള്ളാപ്പള്ളി മനസ്സിലാക്കണം.
അത് വെള്ളാപ്പള്ളി മനസ്സിലാക്കിയില്ലെങ്കിലും ചിന്തിക്കുന്ന ഒരു ജനത അത് മനസ്സിലാക്കുകയും ആ ശാന്തതയും സമാധാനവും ആഗ്രഹിച്ച സ്വയമേ കടന്നുവരുന്നവരുമാണ് പെന്തക്കോസ് കൂട്ടായ്മയിൽ ഉള്ളത്.

കള്ളു കച്ചവടം നടത്തി…. അങ്ങനെ പറയാമോ എന്നറിയില്ല. അതൊക്കെ ചുമ്മാ കൊച്ചാക്കുന്ന വാക്കുകളാണ്. അല്പം കൂട്ടി ആഡംബരമായി അബ്കാരി എന്നൊക്കെ പറഞ്ഞാൽ ആണ് ഒരു ഗമ.അങ്ങനെ കാശുണ്ടാക്കിയ ഒരു സമുദായത്തിന്റെ നേതാവുമായി .എന്നാൽ ഇതര സമുദായത്തെ മനസ്സിലാക്കാനും അല്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള ഒരു വകതിരിവ് നടേശൻ മുതലാളിക്ക് ഇല്ലാതെ പോയി.

കുമിഞ്ഞുകൂടിയ സമ്പത്തിനെ കുറിച്ചുള്ള ഒരു അന്വേഷണ നേരിടേണ്ടി വന്നാൽ അതിനെ തടയിടാൻ മകനെ കേന്ദ്രത്തിന്റെ ആളാക്കി. ‘ഇവിടെ നടേശൻ സാർ പ്രാദേശിക പ്രശ്നങ്ങളുടെ ഒരു അന്വേഷണമോ , കേസോ ഉണ്ടാകാതിരിക്കാൻ നാഴിക്ക് നാല്പത് വട്ടം പിണറായിയുടെ സ്തുതിപാഠകനായി മാറുന്നു.ഇതൊക്കെ ഒരുതരം അവസരവാദ പരമായ നിലപാടുകൾ അല്ലേ സർ.

ഇത്തരം അവസരവാദമായ യാതൊരുവിധ നിലപാടുകളോ കാര്യങ്ങളോ ഇല്ലാതെ വളരെ ശാന്തമായി, നിശബ്ദമായി പ്രാർത്ഥിച്ചു പോകുന്ന ഒരു കൊച്ചു സമൂഹമാണ് പെന്തക്കോസ് സമൂഹം. റോഡിൽ തടയുന്നതോ കേസ് കൊടുക്കുന്നതോ കോലം കത്തിക്കുന്നതിനേക്കാളേറെ ‘പവർഫുൾ’ ആണ് പ്രാർത്ഥന. അതിൻ്റെ കൂടി അനുരണമാണ് നടേശൻ സാർ ഇപ്പോൾ നേരിടേണ്ടി വരുന്നത്. ഭാവിയിൽ ഇനി എന്തെല്ലാം നേരിടാൻ വെള്ളാപ്പള്ളിയും അത് കാണാൻ പെന്തക്കോസ്ത് സമൂഹം ഇവിടെ ഉണ്ടാവും. അത് തീർച്ചയാണ്.