ഗുജറാത്തില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; 18 മരണം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 18 മരണം. ബനാസ്‌കാന്ത ജില്ലയിലെ ദീസ മേഖലയിലുള്ള പടക്കനിര്‍മാണശാലയിലാണു സ്‌ഫോടനമുണ്ടായത്‌.

5 പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ആയിരുന്നു സ്‌ഫോടനം. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ്‌ അപകടമുണ്ടായതെന്നാണ്‌ പ്രാഥമിക നിഗമനം.

അവിടെ ഗോഡൗണ്‍ നടത്താന്‍ മാത്രമാണു ഉടമയ്‌ക്ക്‌ അനുമതിയുണ്ടായിരുന്നതെന്നും എന്നാല്‍ അനധികൃതമായി ഇവിടെ പടക്കനിര്‍മാണവും നടത്തിയിരുന്നതായി അധികൃതര്‍ വ്യക്‌തമാക്കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ 4 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുമെന്നു ഗുജറാത്ത്‌ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക്‌ 50,000 രൂപയും സഹായം നല്‍കും.