തോമസ് വിളുമ്പു കണ്ടത്തിൻ്റെ ഭാര്യാ പിതാവ് പാസ്റ്റർ എൻ.സി മാത്യു നിത്യതയിൽ

പാസ്റ്റർ തോമസ് വിളുമ്പുകണ്ടത്തിൻ്റെ ഭാര്യാ പിതാവ് പാസ്റ്റർ എൻ.സി മാത്യു (90) നിത്യതയിലേക്ക് ചേർക്കപ്പെട്ടു. അര നൂറ്റാണ്ടിലധികം മലബാറിന്റെ മണ്ണിൽ സുവിശേഷത്തിന്റെ വിത്ത് വിതച്ച നെടുംപ്ലാക്കൽ പാസ്റ്റർ എൻ.സി മാത്യു 90-ാം വയസ്സിലാണ് താൻ പ്രീയം വച്ച കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടത്. തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം പുനലൂർ ബെഥെൽ ബൈബിൾ കോളേജിൽ വേദപഠനം പൂർത്തിയാക്കി മലബാറിൽ പല സ്ഥലങ്ങളിലായി വേലയാരംഭിച്ചു തന്റെത്യാഗോജ്ലമായ

പ്രേഷിതവേലയിൽ അനേക സഭകൾ ഉടലെടുക്കുവാനും, അനവധി ആത്മാക്കളെ ദൈവരാജ്യത്തിനായി നേടുവാനും ഇടയായി, കൊടക്കൽ ,കാണിച്ചർ, ചെറുപുഴ,അറബി, പാലക്കാട്‌ ടൌൺ, കോഴിക്കോട്, കണ്ണൂർ എന്നീ സഭകളിൽ ശുശ്രുഷിച്ചുണ്ട്,പിന്നീട് താൻ മക്കളോടൊരുമിച്ഛ് അമേരിക്കയിൽ ശുശ്രുഷയിൽ ആയിരുന്നു

അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആദ്യ കാല ശുശ്രുകൻ മാരിൽ ഒരാളാണ് പാസ്റ്റർ NC മാത്യു .AG മലബാർ മേഖല ഡയറക്ടർ, മേഖല എക്സിക്യൂട്ടിവ്, വിവിധ സെന്ററുകളുടെ സെന്റർ ശുശ്രുഷകൻ എന്നീ നിലകളിൽ സേവനം അനിഷ്ടിച്ചിട്ടിണ്ട്,

പെന്തക്കോസ്തിന്റെ ആരംഭ കാലഘട്ടങ്ങളിൽ വിശ്വാസസത്യങ്ങൾക്കുവേണ്ടി ഇറങ്ങിയ കുടുംബമാണ് നേടുംപ്ലാക്കൽ കുടുംബം തന്റെ മാതാപിതാക്കൾ വിശ്വാസ സത്യങ്ങൾക്കുവേണ്ടി ഇറങ്ങി തിരിക്കുകയും, അവരുടെ ഭവനം ആകാലഘട്ടങ്ങളിൽ അസ്സബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആരാധ നക്കായി തുറന്നുകൊടുക്കുകയും ചെയ്തു,

പിന്നീട് അവരുടെ വസ്തുവിൽനിന്ന് രണ്ടേക്കർ സ്ഥലം ഓഞ്ഞിൽ എന്ന സ്ഥലത്ത് (കോഴിക്കോട് ജില്ലയിൽ) ആരാധ നാലയത്തിന് വേണ്ടി തന്റെ പിതാവ് നൽകുവാൻ ഇടയായി ഇന്ന് അവിടെ അനുഗ്രഹിക്കപെട്ട ഒരു സഭയുണ്ട്, ആരംഭ കാലഘട്ടത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച അനുഗ്രഹിക്കപെട്ട അനേക കർത്തൃ ദാസൻമാർ ഇന്ന് നിത്യ തയിൽ വിശ്രമിക്കുന്നു

തന്നോടൊപ്പം സുവിശേഷ വേലയിൽ താങ്ങും തണലുമായിരുന്ന തന്റെ സഹധ ർമണി ശോശാമ്മാ മാത്യു 2020 ആഗസ്റ്റ് 20 താം തിയതി താൻ പ്രീയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപെട്ടു വെള്ളറപുത്തൻ പുരയിൽ കുടുംബാംഗമാണ് പ്രീയ മാതാവ്.ഇരുവരുടെ കുടുംബങ്ങൾ മലബാറിൽ പെന്തകോസ്ത്തിന്റെ ആരംഭ കാലഘട്ടങൾ മുതൽ ഏറെ സംഭാവനകൾ ചെയ്ത കുടുംബങ്ങൾ ആണ്.

മക്കൾ :- ഇവാ:ജെയിംസ് മാത്യു (അമേരിക്ക), ഷേർലി മാത്യു (കണ്ണൂർ), ഇവാ: വിക്ടർ മാത്യു, വിൻസെന്റ് മാത്യു, ഷാന്റി തോമസ് (അമേരിക്ക), ബിനി തോമസ് (അബുദാബി).

മരുമക്കൾ: ലൈസ്സമ്മ മാത്യു (അമേരിക്ക), എൻ.എക്‌സ്. മാത്യു, ലിസ്സി വിക്ടർ, ഷൈല വിൻസെന്റ്, പാസ്റ്റർ. തോമസ് പി. ചാക്കോ(അമേരിക്ക), പാസ്റ്റർ. തോമസ് വിളമ്പുകണ്ടം(അബുദാബി).