ഷിക്കാഗോ : ഇന്റർനാഷണൽ പെന്തക്കോസ്തൽ അസംബ്ലി ഷിക്കാഗോ (ഐ പി എ) സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജോസഫ് കെ ജോസഫിന് ദുബായിൽ വച്ച് വീണതിനെ തുടർന്ന് ഇരു കൈകൾക്കും പരിക്കുകൾ സംഭവിച്ചു.
പാസ്റ്റർ ജോസഫ് കെ ജോസഫ് കുടുംബാംഗങ്ങളിൽ ചിലരോടൊപ്പം ദുബായ് സന്ദർശിക്കുമ്പോഴാണ് അപകടമുണ്ടായത്. പാസ്റ്റർ ജോസഫ് കെ ജോസഫ് താമസിച്ച ഹോട്ടലിന് സമീപത്ത് കൂടെ നടക്കുമ്പോൾ കാൽ വഴുതി വീണതിനെ തുടർന്ന് അദ്ദേഹത്തിന്റെ കൈകൾക്ക് അപകടം സംഭവിച്ചത്. വീണ്ടും ചില ദിവസങ്ങൾ അദ്ദേഹവും കുടുംബാംഗങ്ങളും ദുബായിൽ താമസിച്ചു എങ്കിലും തിരികെ ചിക്കാഗോയിലേക്കുള്ള മടക്ക യാത്രയിൽ വിമാനത്തിൽ വച്ച് അതി ശക്തമായ വേദന അനുഭവപ്പെടുകയായിരുന്നു.
എയർപോർട്ടിൽ നിന്ന് നേരിട്ട് അടുത്ത ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്മെന്റിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നേടിയിരുന്നു എങ്കിലും പിന്നീട് വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമാണ് സർജറി വേണമെന്ന് തീരുമാനിച്ചത്. മാർച്ച് 21 വെള്ളിയാഴ്ച ഇടത് കൈയ്യുടെ സർജറി നടക്കും. വലത് കൈയ്യുടെ സർജറി പിന്നീട് തീരുമാനിക്കും.
എല്ലാ പ്രിയ ദൈവമാക്കളും മാർച്ച് 21 വെള്ളിയാഴ്ച നടക്കുന്ന സർജറിയുടെ വിജയത്തിനായി വേണ്ടി വിശേഷാൽ പ്രാർത്ഥിക്കുവാൻ കർത്തൃദാസൻ പാസ്റ്റർ ജോസഫ് കെ ജോസഫും കുടുംബാംഗങ്ങളും അഭ്യർത്ഥിച്ചിട്ടുണ്ട്.




