
ഗ്രേയ്റ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ കോളജ് അവരുടെ സിൽവർ ജൂബിലി പ്രമാണിച്ച് പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം റവ. വി.റ്റി ഏബ്രഹാമും റവ. പാപ്പി മത്തായിയും ചേർന്ന് നിർവ്വഹിച്ചു.
കെ.എൻ റസ്സൽ സ്മരണിക ഏറ്റുവാങ്ങി. എച്ച്.എം.സി യുടെ ആരംഭം മുതലുള്ള ചരിത്രം സ്മരണികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖരായ ദൈവദാസന്മാരുടെ ആശംസകളും അഭിപ്രായങ്ങളും സുവനീറിൽ ഉണ്ട്. പ്രമുഖരുടെ ലേഖനങ്ങൾ സുവനീറിനെ ഈടുറ്റതാക്കുന്നു.



