കുമ്പനാട്: ഹെബ്രോന്‍ ബൈബിള്‍ കോളേജ് (പി. ജി.) 33-ാം ബാച്ചിന്റെ 5 ദിവസത്തെ സമാപന പരിശീലന ക്യാമ്പ് മാര്‍ച്ച് 24 തിങ്കളാഴ്ച രാവിലെ 10:30 ന് കുമ്പനാട്-മുട്ടുമണ്‍ ഐ. സി. പി.എഫ് ക്യാമ്പ് സെന്ററില്‍ ആരംഭിക്കും.
പി. ജി. ബോര്‍ഡ് ചെയര്‍മാന്‍ പാസ്റ്റര്‍ സാം പി. ജോസഫ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഐ. പി. സി. സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ. സി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ്ജ് (സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) അനുഗ്രഹ പ്രഭാഷണം നടത്തും.
പാസ്റ്റേഴ്‌സ് രാജു ആനിക്കാട് (സ്‌റ്റേറ്റ് ജോ. സെക്രട്ടറി), പി.എ. മാത്യു (ഡീന്‍ പി.ജി. ബോര്‍ഡ്), ഏബ്രഹാം വറുഗീസ് (വൈസ് ചെയര്‍മാന്‍ പി.ജി.), തോമസ് ജോര്‍ജ് കട്ടപ്പന (ജോ, സെക്രട്ടറി പി.ജി.), ബ്രദര്‍ ജയിംസ് ജോര്‍ജ് വേങ്ങൂര്‍ (സ്റ്റേറ്റ് ജോ. സെക്രട്ടറി) തുടങ്ങിയവര്‍ ആശംസ സന്ദേശങ്ങള്‍ അറിയിക്കും. പി. ജി. ബോര്‍ഡ് സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂര്‍, മാനേജര്‍ പീറ്റര്‍ മാത്യു വല്യത്ത്, സാം സി. ഡാനിയേല്‍ (ട്രഷറാര്‍ പി. ജി.) എന്നിവര്‍ നേതൃത്വം വഹിക്കും.
1995-ല്‍ ആരംഭിച്ച പി. ജി. കോഴ്‌സിന്റെ പഠനം ഈ വര്‍ഷവും ഓണ്‍ലൈനില്‍ ഭംഗിയായി നടന്നു. 100 മണിക്കൂര്‍ ക്ലാസുകള്‍ പൂര്‍ത്തീകരിച്ച 66 ശുശ്രൂഷകന്മാരാണ് 100 മണിക്കൂര്‍ പരിശീലന പഠന ക്യാമ്പിനായി എത്തിച്ചേരുന്നത്.
ഇതുവരെ ഏകദേശം 1500-ല്‍ അധികം പേര്‍ക്ക് പരിശീലനം നല്‍കി ശുശ്രൂഷയിലേക്ക് കൈപിടിച്ച് നടത്തുവാന്‍ പി. ജി. ബോര്‍ഡിന് സാധിച്ചു. മാര്‍ച്ച് 28 വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ ഐ. പി. സി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ മുഖ്യാതിഥിയായിരിക്കും.



