ഗ്രേയ്റ്റർ നോയിഡ ഹാർവെസ്റ്റ് ജൂബിലി കൺവൻഷനിൽ ഇന്ന് ഡോ. ബാബു തോമസും ഡോ. വി.റ്റി. ഏബ്രഹാമും പ്രസംഗിക്കും

തിങ്കളാഴ്ച പ്രസിഡൻ്റ് റവ. ബാബു ജോൺ ഉൽഘാടനം ചെയ്ത ഗ്രെയ്റ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ്റെ സിൽവർ ജൂബിലി കൺവൻഷനിൽ ഇന്ന് വൈകിട്ട് റവ. ബാബു തോമസും റവ. വി.റ്റി എബ്രഹാമും പ്രസംഗിക്കും.

ന്യൂയോർക്ക് ഐ.പി.സി ഹെബ്രോൻ സഭയുടെ സീനിയർ ശുശ്രുഷകനാണ് പാസ്റ്റർ ബാബു തോമസ്. പാസ്റ്റർ വി.റ്റി. ഏബ്രഹാം ഏ.ജി. മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ടും കോഴിക്കോട് ടൗൺ സഭയുടെ സീനിയർ ശുശ്രൂഷകനുമാണ്. ഹാർവെസ്റ്റ് മിഷൻ ചർച്ചുകളുടേയും കോളജിൻ്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ കൺവൻഷനാണിത്. പ്രിൻസിപ്പാൾ റവ. ബിജു ജോൺ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകുന്നു.

പാസ്റ്റർമാരായ റവ. പാപ്പി മത്തായി, ജോൺനൈനാൻ, സി.റ്റി. ഏബ്രഹാം, പി.എം. ജോൺസൺ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ , പാസ്റ്റർ റോയി ചെറിയാൻ (അരിസോണ) എന്നിവരും വരും ദിവസത്തിൽ പ്രസംഗിക്കും.

റവ. പാപ്പി മത്തായി പ്രസംഗിക്കുന്നു. പരിഭാഷ : ജോൺസൺ രാമചന്ദ്രൻ

ഒന്നുമില്ലായിൽ നിന്ന് വിശ്വാസത്താൽ ആരംഭിച്ച ഹാർവെസ്റ്റ് മിഷൻ ഇന്ന് വടക്കേ ഇന്ത്യൻ പ്രേഷിത പ്രവർത്തനങ്ങളിൽ മുൻ നിരയിലാണ്. 25 വർഷം പൂർത്തീകരിച്ച ഈ സ്ഥാപനത്തിൽ നിന്നും നൂറു കണക്കിന് കുട്ടികളാണ് പഠിച്ച് വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ കർതൃവേല ചെയ്യുന്നത്. അനവധി സഭകളും സ്ഥാപിതമായി.

പ്രസംഗം : ഐ.പി.സി യു. കെ – അയർലൻ്റ് റീജിയൻ പ്രസിഡൻ്റ് സി.റ്റി. ഏബ്രഹാം

സഭാ പ്രവർത്തനങ്ങളിൽ 50 വർഷം പൂർത്തിയാക്കിയ 6 പേരെ ശനിയാഴ്ച നടക്കുന്ന സമ്മേളനത്തിൽ വച്ച് ആദരിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയിട്ടുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന വിവിധ സംസ്കാരം പേറുന്ന ദൈവമക്കളുടെ ഒരുമിച്ചുള്ള സഭായോഗവും നടക്കും.

ജോൺ നൈനാൻ പ്രസംഗിക്കുന്നു

സഭായോഗത്തിന് റവ. ബിജു ജോൺ നേതൃത്വം നൽകും. തിരുവത്താഴത്തിന് റവ. ബാബു ജോൺ നേതൃത്വം വഹിക്കും. വൈകിട്ട് ഹാർവെസ്റ്റ് മിഷൻ കോളജിൻ്റെ ബിരുദദാനം നടക്കും. വർണ്ണാഭമായ സംസ്കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരായ
ബ്ലസൻ ജി. ശാമുവലും അജിത് കുമാറും ജിൻസ് മോനും ജൂബിലി കൺവൻഷൻ ഭാരവാഹിത്വം വഹിക്കുന്നു.