സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന് ഗവര്‍ണര്‍; അര്‍ലേകര്‍ കേരള ടീമിന്റെ ഭാഗമായെന്ന് മുഖ്യമന്ത്രിയും

ന്യൂഡൽഹി:കഴിഞ്ഞ കാലങ്ങളെ ആപേക്ഷിച്ച് സർക്കാരും ഗവർണറും തമ്മിൽ നല്ല ബന്ധത്തിൽ.മുൻ ഗവർണർ മുഹമ്മദ് ആരിഫ്ഖാനും സർക്കും തമ്മിൽ പരസ്പരം കൊമ്പ് കോർത്താണ് പ്രവർത്തിച്ചതെങ്കിൽ,അതിൽ നിന്നും വിത്യസ്ഥനാണ് ഇപ്പോഴത്തെ ഗവർണർ വിശ്വനാഥ് ആര്‍ലേക്കര്‍.

കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എടുക്കുന്ന നിലപാട്. കേരളത്തിലെ എംപിമാര്‍ക്കായി ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ വെച്ച് നടന്ന ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ കേരള ടീമിന്റെ ഭാഗമായെന്നും അതില്‍ ആഹ്ലാദം ഉണ്ടെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കേരള ഹൗസില്‍ ഒരുക്കിയ അത്താഴവിരുന്ന് അവേശത്തോടെയാണ് LDF, UDF എം.പിമാര്‍ സ്വീകരിച്ചത്.

ഗവര്‍ണറായി എത്തിയതോടെ താനും കേരളത്തിന് ഒപ്പമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. എംപി മാര്‍ക്ക് രാജ്ഭവന്റെ ഗേറ്റ് എപ്പോഴും തുറന്നിട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ഒരു ഗവര്‍ണര്‍ എംപിമാര്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ ഇത്തമൊരു വിരുന്ന് ഒരുക്കിയത്. ഇത് സ്വാഗതം ചെയ്യുന്നതായി എന്‍. കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

അതേസമയം ഗവര്‍ണറുടെ നടപടിയില്‍ പ്രതീക്ഷയുണ്ട്. ബിജെപി മന്ത്രിമാര്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അവരോട് തന്നെയാണ് ചോദിക്കണ്ടതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. മാധ്യമങ്ങളെ പാടെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ടായിരുന്നു അത്താഴ വിരുന്ന്. പ്രിയങ്കാ ഗാന്ധിയും കെ. സുധാകരനും വിരുന്നിന് എത്തിയില്ല. എന്നാല്‍ ശശി തരൂര്‍ മുഴുവന്‍ സമയവും പങ്കെടുത്തു. അതേസമയം കേന്ദ്രമന്ത്രിമരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും അത്താഴ വിരുന്നില്‍ പങ്കെടുത്തില്ല.