സിപിഎം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി. സുധാകരൻ പറഞ്ഞ ഒരു കാര്യം ഇപ്പോൾ ചർച്ചയാവുകയാണ്.
കേരളത്തിൻെറ പ്രത്യേക പ്രതിനിധിയായ കെ വി തോമസിന് കേരളം പ്രതിമാസം നൽകുന്നത് 12 ലക്ഷം രൂപയാണ് .ഇതിന് പുറമേ പലവിധത്തിലുള്ള പെൻഷനുകൾ വേറെയും.ഇത്രയും തുക കെ വി തോമസ് പുഴുങ്ങി തിന്നുമോ എന്നായിരുന്നു ജി സുധാകരൻെറ ചോദ്യം.
പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങൾ ഒരു പേരുദോഷത്തിന് ഇടവരുത്താതെ പൂർണ്ണമായി നടപ്പിലാക്കി .ആലപ്പുഴ ജില്ലയിൽ പാർട്ടിയെ പടുത്തുയർത്തിയ തനിക്ക് ഇന്ന് കിട്ടുന്ന എംഎൽഎമാരുടെ പെൻഷൻ ആയ 35,000 രൂപ മാത്രമാന്നെന്നും ജി സുധാകരൻ പറഞ്ഞു. പ്രൊഫസറായിരുന്ന ഭാര്യയുടെ പെൻഷനും.
കടക്കെണിയിൽ കഴിയുന്ന കേരളത്തിന് ഈ പഴയ കോൺഗ്രസ് നേതാവിനെ കൊണ്ട് എന്താണ് പ്രയോജനം ജി. സുധാകരൻ ചോദിക്കുന്നു. സിപിഎമ്മിനെ ആലപ്പുഴയിൽ കൈപിടിച്ചുയർത്തി ഏതാണ്ട് ഒൻപതോളം സീറ്റുകൾ നേടിയെടുക്കാൻ പാർട്ടിയെ സഹായിച്ചത് സുധാകരൻ്റെ പ്രവർത്തന മികവുകൊണ്ടാണ്.
ഇത്തരത്തിൽ പ്രവർത്തന പരിചയവും ജനസമ്മതിയുമുള്ള ജി സുധാകരൻ്റെ വാക്കുകൾ വെറും വാക്കായി തള്ളിക്കളയാനാവില്ല.
കോൺഗ്രസ് എംപിയും പിന്നീട് മന്ത്രിയും ഒക്കെയായിരുന്ന കെ വി തോമസ് കളം മാറി കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തി. ഇത്രകണ്ട് പരിഗണനയും ഉയർന്ന പദവിയും പണവും വാരിക്കോരി പിണറായി നൽകി. ഇത് മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യം മാത്രമാണെന്ന് മാത്യു സാമുവൽ തെഹൽക്ക വെളിപ്പെടുത്തുന്നു.
കാരണം കെ വി തോമസിന് കോൺഗ്രസ് ബിജെപി നേതാക്കളുമായി നല്ല ബന്ധമുണ്ട് .ഈ പശ്ചാത്തലത്തിൽ തോമസിനെ മുൻനിർത്തി പിണറായി വിജയൻ, മകൾ വീണ വിജയത്തിനെതിരെയുള്ള കേസുകൾക്ക് തുടരന്വേഷണമോ, കേസുമായി ബന്ധപ്പെട്ട മറ്റ് നീക്കങ്ങളോ ഉണ്ടാവാതിരിക്കാൻ കെ.വി തോമസിനെ ഉപയോഗിക്കുന്നു എന്നാണ് മാത്യു സമുവേൽ വെളിപ്പെടുത്തുന്നത്.
പിണറായിയുടെ ഈ ഏകാധിപത്യ പ്രവണത സ്വന്തം പാർട്ടിക്കാരോ മറ്റ് രാഷ്ട്രീയ പാർട്ടികളോ ചോദ്യം ചെയ്യുന്നില്ല എന്നുള്ളതാണ് വിരോധാഭാസം.
പാർട്ടിയിലെ പിണറായി വിജയൻെറ അപ്രമാദിത്തമാണ് ഇത് തെളിയിക്കുന്നത്.പാർട്ടിയിലെ സ്ഥാനമാനങ്ങൾക്ക് പ്രായപരിധി മാനദണ്ഡമാക്കിയിട്ടുണ്ടെങ്കിലും പിണറായി വിജയന് ഇത് ബാധകമല്ലെന്നുള്ളതുകൂടി ചേർത്തു വായിക്കുമ്പോഴാണ് സിപിഐ (എം) എന്ന പാർട്ടിയിലെ പിണറായി വിജയൻ്റ ‘അപ്രമാദിത്യം’ ബോധ്യപ്പെടുക.