ഗ്രെയ്റ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ സിൽവർ ജൂബിലി കൺവൻഷന് സമാരംഭം

ഒന്നുമില്ലായ്മയിൽ നിന്നും ദൈവം നട്ട് വളർത്തിയ ഗ്രേയ്റ്റർ നോയിഡ ഹാർവസ്റ്റ് കോളജ് ആൻ്റ് ചർച്ചസ് 25 വർഷം പൂർത്തിയാക്കുന്നു.

പുറകോട്ട് നോക്കുമ്പോൾ കണ്ണീരോടെ മാത്രമേ നടന്നുവന്ന വഴികളെ ഓർത്തെടുക്കാനാവൂ എന്ന് സ്ഥാപനത്തിൻ്റെ പ്രസിഡൻ്റ് റവ. ബാബു ജോൺ പ്രസ്താവിച്ചു.

വിശ്വാസത്താൽ തുടങ്ങിയ ഹാർവെസ്റ്റ് മിഷൻ ഇന്ന് വടക്കേ ഇന്ത്യൻ പ്രേഷിത പ്രവർത്തനങ്ങളിൽ മുൻ നിരയിലാണ്. വികാരവായ്പ്പോടെ പ്രസംഗിച്ചു തുടങ്ങിയ അദ്ദേഹം മിഷൻ്റെ ആരംഭം മുതൽ വർത്തമാനകാലം വരെയുള്ള അനുഭവങ്ങളെ വിശദീകരിച്ചു. 48 വർഷം മുമ്പ് അടൂർ വിട്ട് വടക്കേ ഇന്ത്യൻ ഗ്രാമങ്ങളെ ലക്ഷ്യമാക്കി ഇറങ്ങിത്തിരിച്ചു.

പിതാവ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ചെന്ന് കയറ്റി കണ്ണീരോടെ യാത്രയാക്കി . 20 വയസിൽ താഴെ പ്രായം. ഹരിയാന ഗ്രേസ് ബൈബിൾ കോജിൽ വൈദിക പഠനം .നടന്നു വന്ന വഴികൾ വിവരിക്കാനാവാത്ത വിധം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ഇന്ന് സന്തോഷത്തിൻ്റെയും സംതൃപ്തിയുടേയും ദിനങ്ങളാണ്.

ആയിരക്കണക്കിന് യുവാക്കൾക്ക് വൈദിക പരിശീലനം നൽകി. നൂറുകണക്കിന് സഭകൾ സ്ഥാപിതമായി. പ്രസംഗം ഇംഗ്ലീഷിൽ നിന്നും ഹിന്ദിയിലേക്ക് പാസ്റ്റർ ജോൺസൺ രാമചന്ദ്രൻ പരിഭാഷപ്പെടുത്തി.

പ്രസംഗം: പാസ്റ്റർ പി.എം ജോൺസൺ

റവ.ബിജു ജോൺ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ ആയി സേവനമനുഷ്ടിക്കുന്നു.
ഉൽഘാടന സെഷനിൽ റവ. പി എം ജോൺസൺ പ്രസംഗിച്ചു.

*ഐ. പി. സി പിളരുമോ ?*