ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ മുൻ ഓവർസീയർ. റവ. കെ.സി.സണ്ണിക്കുട്ടിയുടെ മകൻ റെണാൾഡ് കെ.സണ്ണി (37) ഇന്നലെ (6/03/25) പുലർച്ചെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭവനത്തിലേക്കുള്ള യാത്രാമദ്ധ്യേ ചങ്ങനാശ്ശേരിയിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഭൗതികശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുന്നു. ഇന്നു വൈകുന്നേരം 5.00 മണിക്ക് ഭൗതികശരീരം ചെമ്പൻതുരുത്ത് ഭവനത്തിൽ കൊണ്ടു വരുന്നതാണ്.
സംസ്കാര ശുശ്രൂഷ നാളെ രാവിലെ 8 ന് ഭവനത്തിൽ ആരംഭിക്കും.
12 ന് ഭവനത്തിൽ നിന്നും വിലാപയാത്രയായി പൂവക്കാല സെമിത്തേരിയിൽ എത്തിക്കും. 2. ന് ദൈവസഭാ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.ജോമോൻ ജോസഫിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ നടക്കും
വാർത്ത: പാസ്റ്റർ ലാലു തോമസ് (ക്രൈസ്തവചിന്ത കോഓർഡിനേറ്റർ, കോട്ടയം)