കായംകുളം സ്വദേശി ടോം ജേക്കബ് റെയിൽവേ കമ്മിറ്റി അംഗം

ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൽറ്റീവ് കമ്മിറ്റി അംഗമായി കായംകുളം സ്വദേശി ടോം ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നതാണ് ദക്ഷിണ റെയിൽവേ.

കേരള ജൂഡിഷ്യറിയിൽ ജൂഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് ആയിരുന്ന കായംകുളം ഒന്നാംകുറ്റിയിൽ പുതുശേരി ഷാരോൺ വില്ലയിൽ പരേതനായ എസ്.ജേക്കബിന്റെയും റി. ഹെഡ്മിസ്ട്രസും ഏ.ഇ.ഒ യുമായിരുന്ന മറിയാമ്മ ജേക്കബിന്റെയും മൂന്നുമക്കളിൽ ഏറ്റവും ഇളയാളാണ് ടോം. കായംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ, മാവേലിക്കര ബിഷപ്പ്മൂർ കോളേജ്, മംഗലാപുരം (എഞ്ചിനിയറിങ് ഡിപ്ലോമ ) എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുവൈറ്റിൽ പ്രവാസജീവിതം നയിച്ചുവന്നു.

164 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ കുവൈറ്റ് നാഷണൽ പ്രസിഡണ്ട്, മിഡിൽ ഈസ്റ്റ് റീജിയൻ കോർഡിനേറ്റർ, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ടോംജേക്കബ് എട്ടുതറയിൽ ഗ്രൂപ് ഓഫ് കമ്പനീസിന്റെ ഡയറക്ടറും
സി.ഇ.ഒ യുമാണ്. കുവൈറ്റിലെ കലാ സാംസ്‌കാരിക കായിക കൂട്ടായ്മകളിൽ സജീവമായി പ്രവർത്തിച്ച ടോം നാട്ടിൽ ജീവികാരുണ്യ പ്രവർത്തനങ്ങളെ നന്നായി സഹായിച്ചും സഹകരിച്ചും വരുന്നു.

റെയിൽവേയുടെ മികച്ച നടത്തിപ്പിനും ഉപഭോക്താക്കളുടെ സൗകര്യങ്ങളെ വർദ്ധിപ്പിക്കുന്നതിനുമായി നിരവധി അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്ന കമ്മിറ്റിയിലേക്കാണ് ടോം ജേക്കബിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും യാത്രയ്ക്കായി ആശ്രയിക്കുന്ന റെയിൽവേയുടെ പ്രധാന കമ്മിറ്റിയിൽ തെരഞ്ഞെടുക്കപ്പെടുക എന്നത് സാമൂഹ്യസേവനത്തിനായുള്ള മികച്ച അവസരമാണ് ഇതിലൂടെ ടോമിന് ലഭിക്കുക.

ഭാര്യ. അനില.കെ.ജോൺ, വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥയാണ്.
മകൻ: പി.ജി.വിദ്യാർത്ഥിയായ ഡോ: ശദ്രക്ക് ജേക്കബ്ബ് തോമസ്.
മകൾ : ശ്രേയ മേരിതോമസ് നിയമ വിദ്യാർത്ഥിനി.

വാർത്ത: പോളി തോമസ്, ചങ്ങനാശ്ശേരി, 7510378409