പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ മൂന്നാർ യൂണിറ്റ് രൂപീകരണവും തിരഞ്ഞെടുപ്പും നടന്നു

ദേവികുളം : പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ മൂന്നാർ യൂണിറ്റ് രൂപീകരണവും യൂണിറ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2025 ഫെബ്രുവരി മാസം ഇരുപത്തിയേഴാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് മൂന്നാർ ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു.

പി എഫ് സി ഇടുക്കി ജില്ലാ പ്രസിഡന്റ് പാസ്റ്റർ.കെ എൻ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ.സാബു കെ.റ്റി. പി എഫ് സി യുടെ ലക്ഷ്യങ്ങളെ പറ്റി സംസാരിച്ചു.

പാസ്റ്റർ.രാജേഷ് കട്ടപ്പന പി എഫ് സിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ച് സംസാരിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ സുരേഷ് പോൾ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നാം നേരിടാൻ പോകുന്ന പ്രതിസന്ധികളെ കുറിച്ചും വിശദമായി സംസാരിക്കുകയും ചെയ്തു.

തുടർന്ന് നടത്തപ്പെട്ട തിരഞ്ഞെടുപ്പിൽ പാസ്റ്റർ ആർ അൻപുരാജ് പ്രസിഡന്റായും പാസ്റ്റർ ജോൺസൺ ഗാന്ധി സെക്രട്ടറിയായും പാസ്റ്റർ ജോൺസൺ ആർ തിരഞ്ഞെടുക്കപ്പെട്ടു. ദേവികുളം താലൂക്കിലെ നിരവധി ദൈവദാസന്മാർ ഈ യോഗത്തിൽ പങ്കെടുക്കുകയും പി എഫ്‌ സിക്ക്‌ ശക്തമായ പിന്തുണ അറിയിക്കുകയും ചെയ്തു.

സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ സുരേഷ് പനയ്ക്കുമുറി, ജില്ലാ പ്രസിഡന്റ് പാസ്റ്റർ കെ എൻ വർഗീസ്, ജില്ലാ സെക്രട്ടറി പാസ്റ്റർ കെ റ്റി സാബു, ട്രഷറർ പാസ്റ്റർ രാജേഷ് കട്ടപ്പന, ജില്ലാ കമ്മിറ്റി അംഗം പാസ്റ്റർ ജിജി ജോൺ തുടങ്ങിയവർ പങ്കെടുത്തു.