ഗ്ലോബലല്ല, ലോക്കല്‍; ആഗോള നിക്ഷേപ ഉച്ചകോടിയില്‍ ഭക്ഷണത്തിനായി ആളുകളുടെ തമ്മില്‍തല്ല് -വീഡിയോ

ഭോപ്പാല്‍: ഭോപ്പാലില്‍ ഫെബ്രുവരി 24, 25 തീയതികളിലായി നടന്ന എട്ടാമത് ആഗോള നിക്ഷേപ ഉച്ചകോടിയില്‍ ഭക്ഷണത്തിനായി ആളുകളുടെ തമ്മില്‍തല്ല്.

The second day of the Global Investors Summit (GIS) in Bhopal turned chaotic when a large crowd of attendees began jostling each other for food plates. A video of the incident quickly went viral on social media, showing people shoving one another in a rush to grab puri and sabzi during lunchtime. The 8th edition of the summit, which began on Monday, had hoped to highlight investment opportunities in Madhya Pradesh. However, the tussle over food overshadowed many of the event’s discussions. Notably, the summit saw participation from some of India’s top industrialists and political leaders. “This rush by fake “investors" to grab the free lunch at the MP Investor Summit sadly reminds me of how many lawyers rush for the food stalls at Bar Functions," a user wrote. “Urban dehaatism on display at the MP Investors Summit. Soon, Netas and Babus will be fighting for their share of the commission," another wrote. #madhyapradesh #investors #summit #fight #socialmedia #bhopal #news #indianstartupnews

ഇനിപ്പറയുന്നതിൽ Indian Startup News പോസ്‌റ്റുചെയ്‌തത് 2025, ഫെബ്രുവരി 26, ബുധനാഴ്‌ച

30 ലക്ഷം കോടി രൂപയുടെ വൻ കോർപ്പറേറ്റ് നിക്ഷേപങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഉച്ചകോടിയിലാണ് ബിസിനസ് ചർച്ചകള്‍ മറന്ന് പരിപാടിയില്‍ പങ്കെടുത്തവർ ഭക്ഷണത്തിനായി പിടിവലികൂടിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പ്രമുഖ വ്യവസായി ഗൗതം അദാനിയുമുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളും നിക്ഷേപകരും പങ്കെടുത്ത ഉച്ചകോടിയിലാണ് രസകരമായ ഈ സംഭവം.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. ഭക്ഷണത്തിന് വേണ്ടിയുള്ള ആളുകളുടെ തള്ളികയറ്റത്തില്‍ കൗണ്ടറുകള്‍ തകരുന്നതും പ്ലേറ്റുകള്‍ക്ക് വേണ്ടി പിടിവലികൂടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നിരവധി പേർ സംഭവത്തില്‍ പ്രതികരണവുമായെത്തി. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങളെന്നും ഭക്ഷണത്തിന് വേണ്ടി രാജ്യത്തെ ജനങ്ങള്‍ പരസ്പരം യുദ്ധം ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും ചിലര്‍ കമന്റ് ചെയ്തു.

രാജ്യത്തെ സ്ഥിതിഗതികളെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാന്‍ പരിപാടിയില്‍ പങ്കെടുത്ത ഇന്‍വെസ്റ്റേഴ്‌സിന് ഈ ദൃശ്യങ്ങള്‍ സഹായകമാകുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഭക്ഷണം കഴിക്കാനായി നിക്ഷേപകരെന്ന വ്യാജേന എത്തിയവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.