ഹമാസിന് വേണ്ടി മലപ്പുറത്തു നടത്തിയ ജാഥകൾ വിദേശത്തു പോകുന്ന എല്ലാ സമുദായത്തിൽപ്പെട്ട യുവാക്കൾക്കും പാരയാകുന്നതായി തെഹൽക മാത്യു ശാമുവൽ.

ആഗോളതലത്തിൽ തന്നെ അകറ്റിനിർത്തപ്പെട്ടിരിക്കുന്ന തീവ്ര വർഗ്ഗീയ സംഘടനയാണ് ഹമാസ്. ഖത്തർ ഒഴികെ ഒരു രാജ്യവും ഹമാസിനെയോ, അതിൻെറ നേതാക്കളെയോ അംഗീകരിക്കുന്നില്ല. കാരണം അത്രമാത്രം മതതീവ്രവാദവും ഭയാനകവും ക്രൂരതയും നിറഞ്ഞ സംഘടനയാണത്. അവരെ ഏതെങ്കിലും രാജ്യം ചേർത്തു നിർത്തിയാൽ ആ രാജ്യം മറ്റുള്ള രാജ്യങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ടുപോകുമെന്നത് തീർച്ച.ലോകരാജ്യങ്ങളിൽ ഖത്തർ ഒഴികെ മറ്റൊരു രാജ്യവും ഈ തീവ്രവാദമത സംഘടനയെ അംഗീകരിക്കുന്നില്ല.
ഇതാണ് വസ്തുത എന്നിരിക്കെ, നമ്മുടെ കൊച്ചു കേരളത്തിൽ പാലക്കാട് തൃത്താലയിൽ മുസ്ലിങ്ങളുടെ ഒരു ആഘോഷ പരിപാടിയിൽ ഈ വെറുക്കപ്പെട്ട മത തീവ്രവാദി സംഘടനയുടെ നേതാക്കളുടെ ചിത്രങ്ങൾ പതിപ്പിച്ച ഫ്ലക്സുകൾ ഉയർത്തി ഘോഷയാത്ര സംഘടിപ്പിച്ചു.
ഈ സംഭവം ആകട്ടെ ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടു.ലോകരാജ്യങ്ങളുടെ മീഡിയകളിൽ ഈ വാർത്ത പ്രധാനപ്പെട്ടതായി.

മതസൗഹാർദ്ദത്തിന് പേര് കേട്ട നാടാണ് കേരളം എന്ന് കൊട്ടിഘോഷിക്കുമ്പോഴും ഹമാസിനെ ഉയർത്തിപ്പിടിക്കുന്ന വ്യക്തികളെയും അവരുടെ പ്രവർത്തനങ്ങളെയും വിലയിരുത്തപ്പെടേണ്ടതാണ്. സർക്കാർ ഇക്കാര്യത്തിൽ കടുത്ത ജാഗ്രത പാലിക്കേണ്ടത് തന്നെയായിരുന്നു.
ഒരു മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനിൽ ഈ ഹമാസ് നേതാക്കളുടെ ചിത്രങ്ങളുമായി പ്രകടനം നടത്തിയ സംഘടനയ്ക്കും അതിൽ പങ്കെടുത്തവർക്കുമെതിരെ കേസെടുത്തു.ഒരു മുസ്ലിം രാഷ്ട്രം ആയിട്ടു കൂടി അത്തരത്തിലൊരു നടപടി സ്വീകരിക്കണമെങ്കിൽ ഹമാസും അതിൻെറ ഉദേശ ലക്ഷ്യങ്ങളും എത്രമാത്രം മോശമായിരിക്കണം .
എന്നാൽ ഈ സംഭവത്തിൽ കേരളത്തിൽ ഒരു പ്രശ്നവും ഉണ്ടായില്ല .ആർക്കെതിരെയും പിണറായി സർക്കാർ കേസെടുത്തുമില്ല. മതതീവ്രവാദത്തിന് വിത്തുപാകുന്ന ഇത്തരം പ്രവർത്തനങ്ങളെ മുളയിലെ നുള്ളുവാനുള്ള ആർജ്ജവം സർക്കാർ കാണിക്കേണ്ടിടത്ത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് മൗനമായിരിക്കുകയാണ് ചെയ്യുന്നത്.
ഇത് ദൂരവ്യാപകp പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.ലോകത്ത് എല്ലായിടത്തും മലയാളികൾ ഉണ്ട്.കേരളം എന്ന് കേട്ടാൽ വെറുക്കപ്പെട്ട നാടെന്ന് മറ്റുള്ള രാജ്യക്കാർ പറയാതിരിക്കണമെങ്കിൽ ഇത്തരം പ്രവർത്തനങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.കാരണം ഇത് മുസ്ലീങ്ങളെ മാത്രമല്ല, ഹിന്ദു- ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽപ്പെട്ടവരെയും ബാധിക്കും .കേരളത്തിൽ നിന്നുള്ളവർ എന്ന് കേട്ടാൽ ആ നാട് വെറുക്കപ്പെട്ടവരുടെ നാടാണെന്ന ചിന്ത ഉടലെടുക്കും. മതതീവ്രവാദ സംഘടനകളെ പരിപോഷിപ്പിക്കുന്നതിലൂടെ മുസ്ലിം ജനതയെ മാത്രമല്ല കേരളത്തിലെ മറ്റുള്ളവരെയും അത് ബാധിക്കുമെന്ന ദീർഘവീക്ഷണമാണ് ഭരണാധികാരികൾക്ക് ഉണ്ടാവേണ്ടത്.



