കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

പാലക്കാട്: കൂറ്റനാട് നേര്‍ച്ചക്കിടെ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. പാപ്പാൻ കുഞ്ഞുമോനാണ് ആനയുടെ കുത്തേറ്റ് മരണപ്പെട്ടത്. ഇടഞ്ഞ ആനയെ തളയ്ക്കുന്നിതിനിടെയാണ് ആനയുടെ കുത്തേറ്റത്. മറ്റൊരാള്‍ക്ക് കൂടി ആനയിടഞ്ഞു പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുതുരമല്ല.

28 പ്രദേശങ്ങളില്‍ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്. ഇതില്‍ വള്ളംകുളം നാരായണ്‍കുട്ടി എന്ന ആനയാണ് പാപ്പാനെ കുത്തിയത്. ഫയര്‍ഫോഴ്‌സും പ്രത്യേക സ്‌ക്വാഡും സംഭവസ്ഥലത്തുണ്ട്. പത്തുവര്‍ഷത്തിലധികമായി ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നളളിക്കുന്നുണ്ട്. ആനയിടയാനുള്ള കാരണം വ്യക്തമല്ല. ആനയെ തളച്ചുവെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്.