ദൈവത്തോടൊപ്പം ഒരു സാഹസിക യാത്ര
By Dr. Thomas Elias & Dr. Gracy Elias

ഡോ. തോമസ് ഏലിയാസ്, ഡോ. ഗ്രേസി ഏലിയാസ് ദമ്പതികളുടെ വിശ്വാസ ജീവിതത്തിൻ്റെ കാണാപ്പുറങ്ങൾ: ദൈവത്തോടൊപ്പം ഒരു സാഹസിക യാത്ര എന്ന മലയാളം ആത്മകഥയുടെ final version Good Newsbooks 2024 ഡിസംബറിൽ പ്രസിദ്ധീകരികരിച്ചു. ഈ പുസ്തകത്തിൻ്റെ അവതരണം അമേരിക്കയിലെ Texas State-ൽ സ്റ്റാഫോർഡ് പട്ടണത്തിലുളള Living Waters Christian ചർച്ചിൻ്റെ Senior Pastor ആയ റവ. ഡോ. ഏബ്രഹാം ചാക്കോ നിർവഹിച്ചു. ഈ പുസ്തകത്തിന്റെ ആദ്യത്തെ പതിപ്പ് 2024 PCNAK കൺവെൻഷനിൽ പ്രകാശനം ചെയ്തിരുന്നു.
ഈ പുസ്തകം ആദ്യമായി ഇംഗ്ലീഷ് ഭാഷയിൽ “From God’s Own Country to the Land of Milk and Honey: The Journey of Our life and Faith” എന്ന പേരിൽ അമേരിക്കയിലെ ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക് (TBN) ആണ് പ്രസിദ്ധീകരിച്ചത്. ഇത് ഇംഗ്ലീഷിൽ ഇപ്പോൾ Amazon വഴി ലഭ്യമാണ്.
രചയിതാക്കളുടെ ജീവിത പാതയിലൂടെയുള്ള ദൈവത്തിന്റെ വിശ്വസ്തതയാണ് ഈ പുസ്തകത്തിന്റെ പ്രമേയം. “കർത്താവ് ചെയ്തത് നോക്കൂ!” എന്ന സന്ദേശം പുസ്‌തകത്തിലുടനീളം നിങ്ങൾക്ക് കാണാൻ കഴിയും.
ഈ പുസ്തകത്തിലൂടെ അനേകം ആത്മാക്കൾ രക്ഷിക്കപ്പെടണമെന്നും മറ്റനേകരും ക്രിസ്തുവിൽ വളരണമെന്നും രചയിതാക്കൾ അതിയായി ആഗ്രഹിക്കുന്നു. നിങ്ങളിൽ പലരെയും പോലെ, തോമസും ഗ്രേസിയും കേരളത്തിലെ സാധാരണ കുടുംബങ്ങളിൽ വളർന്നവരാണ്. എന്നാൽ അവരുടെ ചെറിയ തുടക്കങ്ങളെ ദൈവം തുച്ഛീകരിച്ചില്ല. നേരെമറിച്ചു, ദൈവം അവരുടെ ജീവിതത്തിന് വേണ്ടിയുള്ള അവിശ്വസനീയമായ ഒരു മാസ്റ്റർ പ്ലാൻ വിശ്വസ്തതയോടെ നിറവേറ്റുകയാണ്.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO) ബഹുമാനപ്പെട്ട മുൻ രാഷ്ട്രപതി ഡോ. അബ്ദുൾ കലാമിനൊടൊപ്പമുള്ള തോമസിന്റെ പ്രവർത്തനത്തെക്കുറിച്ച് പുസ്തകം വിവരിക്കുന്നുണ്ട്.
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ലോകപ്രശസ്തനായ നീൽ ആംസ്ട്രോങ് പിൽക്കാലത്ത് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പ്രൊഫസർ ആയിരുന്നപ്പോൾ, ഡോ. തോമസ് അദ്ദേഹത്തോടൊപ്പം അമേരിക്കയിൽ ഉപരിപഠനo നടത്തിയിട്ടുണ്ട്. തോമസ് ഒരു എഞ്ചിനീയറും എഞ്ചിനീയറിംഗ് പ്രൊഫസറും പാസ്റ്ററും വേദാധ്യാപകനുമാണ്.
ഗ്രേസി ഒരു ശാസ്ത്രജ്ഞയും യൂണിവേഴ്സിറ്റി പ്രൊഫസറുമാണ്. ഗ്രേസി കോട്ടയത്തു പരേതനായ Pr. P.M. Philip-ന്റെ സഹോദരിയുടെ മകളാണ്.
കുടുംബമായി ദൈവത്തെ സേവിക്കുന്നതിനെക്കുറിച്ചും ദൈവമില്ലാത്ത ലോകത്ത് ദൈവത്തിനു വേണ്ടി മക്കളെ വളർത്തുന്നതിനെക്കുറിച്ചും ക്രിസ്തീയ ജീവിതത്തിന്റെ പ്രയോഗിക വശങ്ങളെക്കുറിച്ചുമെല്ലാം അവരുടെ പുസ്തകം വിവരിക്കുന്നുണ്ട്.
“കർത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാനും എന്റെ കുടുംബവും എന്തുള്ളു?” എന്നു പുസ്തകത്തിൽ രചയിതാക്കൾ വ്യക്തമായി ഓർക്കുന്നു. നിങ്ങൾ എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.
Goodnews Books (Kanjikuzhy, Kottayam)-ൽ നിന്നും (Ph: 0481-2570909 / WhatsApp: +91 9400520909), ഇന്ത്യയിലെ Christian ബുക്ക് സ്റ്റോറുകളിൽനിന്നും ഈ മലയാളം പുസ്തകം വാങ്ങാവൂന്നതാണ്. അമേരിക്കയിലും കാനഡയിലും Amazon വഴി (https://a.co/d/0GPLXtN) ഇത് ലഭ്യമാണ്.



