ബൈബിൾ പ്രസംഗിക്കുന്നവർ അതിനനുസരിച്ച് ജീവിക്കണം: റവ. സണ്ണി താഴാംപള്ളം

ദൈവവചനം നമുക്ക് നൽകിയിരിക്കുന്നത് പ്രമാണിക്കുവാൻ വേണ്ടിയാണ്. വചനം പ്രസംഗിക്കുന്നവർ അതനുസരിച്ച് മറ്റുള്ളവർക്ക് മാതൃക കാട്ടണം. മത്തായി സുവിശേഷം 5 മുതൽ 7 വരെയുള്ള അദ്ധ്യായങ്ങൾ ദൈവമക്കൾക്ക് ദൈവം നൽകിട്ടുള്ള മാഗ്നകാർട്ടയാണ്. വചനം നമ്മോടു ഹൃദ്യമായി ഇടപെടും.

പ്രതിസന്ധികളിൽ പാറ പോലെ ഉറച്ചു നിൽക്കുവാൻ നമ്മെ സഹായിക്കും.നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ പ്രതിസന്ധികളിൽ ദൈവത്തിൻ്റെ വചനം ഇടപെടും. രോഗത്തിൽ, കടഭാരങ്ങളിൽ, ഉറ്റവരുടെ വേർപാടുകളിൽ ഒക്കെ തിരുവചനം നമ്മുക്ക് ആശ്വാസമായി തീരും. നാട്ടകം കൺവൻഷൻ സ്റ്റേഡിയത്തിൽ നടന്ന ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ജനറൽ കൺവൻഷനിൽ ഞായാഴ്ച പകൽ സഭാരാധനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിഷ്യവൃന്ദത്തോട് യേശു പറഞ്ഞത് – വചനം പ്രമാണിക്കുന്നവരോടു കൂടെ ലോകവസാനത്തോളം ഞാനുണ്ടെന്നാണ്. അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവൻ,ആഴിയുടെ മീതെ നടന്നവൻ, ഈ ലോകത്തിലെ പൂഴിയെ ഒരു നാഴിയിൽ കൊള്ളിക്കുന്നവൻ, തിരമാലയുടെ ഗർവ്വത്തെ അടക്കുന്നവൻ നമ്മോടു കൂടെയുണ്ട്.

ഈ ലോകത്തിലെ ഏതെങ്കിലും നേതാക്കന്മാർ ഇപ്രകാരം പറയുവാൻ ധൈര്യപെട്ടില്ല. അനുഗമിക്കാൻ കഴിയുന്ന ഒരു നേതാവുണ്ടെങ്കിൽ യേശുമാത്രം. യേശുവിൻ്റെ വചനങ്ങളെ പ്രമാണിച്ചു കൊണ്ട് അനേകരെ ക്രിസ്തുശിഷ്യന്മാരാക്കുവാനുള്ള ആത്മാവിൻ്റെ പകർച്ച യാണ് നമ്മിൽ പകർന്നിരിക്കുന്നത്. കാലത്തിൻ്റെ ഗതിവിഗതികൾ മനസിലാക്കി അനേകരെ ദൈവരാജ്യത്തിൻ്റെ അവകാശികളാക്കി മാറ്റാൻ നാം ശ്രമിക്കണം. ദൈവം നമ്മെ ഏലീശായുടെ മേൽ പകർന്ന അഭിഷേകത്തോടെ യുദ്ധക്കളത്തിൽ നിർത്തിയിരിക്കുന്നത് അതുകൊണ്ടാണ്.

ജനുവരി 20 -ന് നാട്ടകം പ്രത്യാശ നഗറിൽ ദൈവസഭാ അഡ്മിനിസ്ടേറ്റിവ് റവ. ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്ത ജനറൽ കൺവൻഷൻ 26 ന് ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ സമാപിച്ചു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും