(വാർത്ത : അനീഷ് പാമ്പാടി)
പാമ്പാടി : ഐപിസി പാമ്പാടി സെന്റർ റവ. റ്റോമി ജോസഫ് (യൂ എസ് എ) പതിനാലാം മൈൽ സിയോൺ ഗ്രൗണ്ടിൽ വച്ച് നടത്തിയ പാസ്റ്റേഴ്സ് ഫാമിലി സംഗമത്തിന് അനുഗ്രഹമേറിയ സമാപ്തി.
സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസിന്റെ അദ്ധ്യക്ഷതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്തു. റവ. ടോമി ജോസഫ് (യു എസ് എ) മുഖ്യ സന്ദേശം നൽകി.
ബ്രദർ കെ പി രാജന്റെ നേതൃത്വത്തിൽ ബേർശേബ ഗോസ്പൽ വോയ്സ് പുതുപ്പള്ളി ഗാനങ്ങൾ ആലപിച്ചു.




