മുംബൈ: ബഹുനിലകെട്ടിടത്തിന്റെ 13ാം നിലയില്‍ നിന്ന് വീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ താനെയിലുള്ള ഡോംബിവാലിയിലാണ് സംഭവം. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോ വൈറലാണ്.
കുട്ടി കെട്ടിടത്തില്‍ നിന്ന് വീഴുന്നത് കണ്ട ഒരാള്‍ ഓടിയെത്തി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. പൂര്‍ണമായും കുട്ടിയെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അയാളുടെ കൈകളില്‍ തട്ടി കുട്ടി താഴെ വീണതിനാല്‍ ഗുരുതരമായ പരിക്കില്‍ നിന്ന് രക്ഷപ്പെട്ടു. ഭാവേഷ് മാത്ര എന്നയാളാണ് കുട്ടിയെ രക്ഷിച്ചത്.
ബാല്‍ക്കണിയില്‍ കളിക്കുന്നതിനിടെ രണ്ട് വയസുള്ള കുട്ടി കാല്‍വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. ബാല്‍ക്കണിയുടെ സൈഡില്‍ കുറച്ച് സമയം തൂങ്ങിക്കിടന്നതിന് ശേഷമാണ് താഴേയ്ക്ക് വീണത്. ഈ സമയം കൊണ്ട് ഓടിയെത്തിയെങ്കിലും ശരിക്ക് പിടി മുറുക്കാൻ കഴിഞ്ഞില്ലെന്ന് ഭാവേഷ് മാത്ര പറഞ്ഞു.




