കുരുന്നുകൾക്ക് ആവേശമായി ചോറ്റുപാറ ആർപിഎം എൽപി സ്ക്കൂളിൽ രക്ഷിതാക്കളുടെ കലാവിരുന്ന് ‘മേളിതം 2025’

ഇടുക്കി : ആർ.പി.എം. എൽ. പി. സ്കൂൾ ചോറ്റുപാറയിൽ, രക്ഷിതാക്കൾക്കായി ‘മേളിതം 2025 ‘എന്ന പേരിൽ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറി. കുരുന്നുകൾക്ക് പഠന അനുഭവം നേരിട്ട് നൽകുക എന്നതും കൂടാതെ രക്ഷിതാക്കൾക്ക് അവരുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കഥാരചന, കവിതാ രചന, ചിത്രരചന, മാർഗം കളി, ഡാൻസ്, പ്രസംഗം, സ്കിറ്റ്, സംഘഗാനം, തിരുവാതിര, കവിതാലാപനം തുടങ്ങിയവ നടന്നു. വാർഡ് മെമ്പർ ശ്രീമതി. ശ്യാമള മധുസൂദനൻ ഉൽഘാടനം നിർവഹിച്ചു.

പി.റ്റി.എ. പ്രസിഡന്റ്‌ ശ്രീ. മധു പോളച്ചിറയിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാമോൾ ആർ., എം.പി.റ്റി.എ. പ്രസിഡന്റ്‌ രാജി തോമസ് എന്നിവർ ഉൽഘാടന സഭക്ക് ആശംസകൾ നേർന്നു. ഉണ്ണികൃഷ്ണൻ സാർ, നെടുംകണ്ടം AEO ശ്രീ. സുരേഷ് കുമാർ സാർ, മിനി പ്രിൻസ് കൂടാതെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ വ്യക്തിത്വങ്ങൾ എന്നിവരുടെ സാന്നിധ്യം മേളിതം 2025 ന് ഇരട്ടി മധുരം സമ്മാനിച്ചു.

200 രക്ഷിതാക്കൾ കലാ പ്രകടനങ്ങൾ നടത്തി. എല്ലാവർക്കും ട്രോഫികൾ വിതരണം ചെയ്തു. രാവിലെ 10 മണി മുതൽ ആരംഭിച്ച കലാ പ്രകടനങ്ങൾക്ക് തിരശീല വീണത് 8 pm നാണ്. സ്കൂൾ സീനിയർ അധ്യാപകൻ ശ്രീ. സുരേഷ് സാർ നന്ദി രേഖപ്പെടുത്തി.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും