ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ കൺവൻഷൻ ഫെബ്രുവരി 13 ന് ആരംഭിക്കും

പായിപ്പാട്: ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ കൺവൻഷൻ 2025 ഫെബ്രുവരി 13 വ്യാഴം മുതൽ 16 ഞായർ വരെ പായിപ്പാട് ന്യൂ ഇൻഡ്യാ ബൈബിൾ സെമിനാരി ബോയ്സ് ഹോസ്റ്റൽ ഗ്രൗണ്ടിൽ വച്ച് നടക്കും.

ന്യൂ ഇൻഡ്യാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ ഡയറക്ടർഡോ: അലക്സാണ്ടർ ഫിലിപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് റവ.എൻ.സി.ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ പി.റ്റി മാത്യൂ എന്നിവരെ കൂടാതെ പാസ്റ്റർമാരായ വർഗ്ഗീസ് എബ്രഹാം, പി.സി ചെറിയാൻ, ഷിബു കെ.മാത്യൂ, കെ.ജെ. ബെന്നി,പി.എം.കുഞ്ഞൂഞ്ഞു കുട്ടി എന്നിവർ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.

ശൂശ്രൂഷക സമ്മേളനത്തിൽ പാസ്റ്റർ പി.എസ്.ജോർജും, യുവജന സമ്മേളനത്തിൽ പാസ്റ്റർ കാലേബ് ജി ജോർജും, വിമൻസ് ഫെല്ലോഷിപ്പ് യോഗത്തിൽ സിസ്റ്റർ ആൻസി പൊലൊസ് എന്നിവരും പ്രസംഗിക്കും, കോട്ടയം സ്പിരിച്ചൽ ട്രമ്പറ്റും , ചർച്ച് ക്വയറും ഗാന ശുശ്രൂഷ നിർവഹിക്കും.

16 ഞായറാഴ്ച്ച നടക്കുന്ന കർത്തൃമേശയോട് കൂടെയുള്ള സംയുക്ത സഭാ യോഗത്തിനും , സമാപന സമ്മേളത്തിനും ഡോ. അലക്സാണ്ടർ ഫിലിപ്പ്, റവ. എൻ.സി.ജോസഫ് എന്നിവർ നേതൃത്വം നൽകും.

കൺവൻഷന്റെ അനുഗഹീത നടത്തിപ്പിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. എന്ന് പബ്ലിസിറ്റി കൺവീനർമാരായ പാസ്റ്റർ വി കെ എബ്രഹാം, റ്റി.എം പാപ്പച്ചൻ എന്നിവർ അറിച്ചു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും