കാരിയംപ്ലാവ്: സത്യത്തിനും ഉപദേശത്തിനും വേണ്ടി വിശ്വാസ സമൂഹം നിലനിൽക്കണം. ദുരുപദേശ നിലപാടുകളെ എതിർക്കാൻ നാം തയാറാകണം എന്നും പാസ്റ്റർ ഇട്ടി എബ്രഹാം പ്രസ്താവിച്ചു. കരിയംപ്ലാവ് കൺവൻഷന്റെ രണ്ടാം ദിനം പ്രസംഗിക്കുവായിരുന്നു.

കരിയംപ്ലാവ് കൺവൻഷൻ ഗായകസംഘം ആലപിക്കുന്ന ഗാനങ്ങൾ തലമുറ തലമുറയായി ക്രൈസ്തവഉപദേശ നിലപാടുകളെയും ദൈവവചന അടിസ്ഥാനത്തെയും പ്രകീർത്തിക്കുന്നതിനാൽ അഭിമാനിക്കുകയും ഗായകസംഘത്തെ അഭിനന്ദിക്കുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു.

രണ്ടാം ദിനം പാസ്റ്റർ എം എം മത്തായി അധ്യക്ഷത വഹിച്ചു. പാസ്റ്റർ തോമസ് അമ്പുകയം പാസ്റ്റർ ഇട്ടി എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു. സെലിസ്റ്റ്യൽ റിധം ബാൻഡ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.




