ഫോൺ പിടിച്ചു വച്ചതിന് പ്രധാന അദ്ധ്യാപനെ ഓഫീസിൽ കയറി കൊലവിളി നടത്തി പ്ലസ് വൺ വിദ്യാർത്ഥി

പാലക്കാട്: അദ്ധ്യാപനെതിരെ കൊലവിളി നടത്തി വിദ്യാർത്ഥി. ഈ പോക്ക് എങ്ങോട്ടെന്ന് സോഷ്യൽമീഡിയ. പാലക്കാട്ടു നിന്നാണ് ഏറെ വേദനിപ്പിക്കുന്ന വീഡിയോ സോഷ്യൽമീഡിയകളിൽ വളരെ വേഗം പ്രചരിക്കുന്നത്.

ഗുരുക്കന്മാരോട് എല്ലാവർക്കും വലിയ ആദരവും ബഹുമാനവുമാണ്.മാതാപിതാക്കൾ കഴിഞ്ഞാൽ ഏറെ ആധരിക്കേണ്ട വ്യക്തിത്വമാണ് ഗുരു എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളതും. ഗുരു ശിഷ്യബന്ധത്തിൻെറ പവിത്രത വിളിച്ചൊതുന്ന നിരവധി വീഡിയോകൾ പ്രചരിക്കാറുണ്ട്.ചില അദ്ധ്യാപകരുടെ ജന്മദിനം അവരറിയാതെ ക്ലാസ് റൂമിൽ ഒരു സർപ്രൈസ് ഗിഫ്റ്റായി നടത്തുന്നതും അത് വളരെ അധികം വൈറലാകാറുമുണ്ട്. അത് കാണുന്നവരുടെയും അതനുഭവിക്കുന്ന അദ്ധ്യപകരുടെ മിഴികൾ പലപ്പോഴും നിറയാറുണ്ട്.അതിന് പിന്നിലെ ചേതോവികാരം അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിൻെറ പലിത്രതതന്നെയാണ്.

ഇവിടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥിനടത്തിയത്. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു.

ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് വിദ്യാര്‍ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിക്കുന്നത്.സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അധ്യാപകര്‍ ഇതുവരെ വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം സംഭവത്തില്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും