മഹാ കുംഭമേളയില്‍ വൻ തീപിടിത്തം

പ്രയാഗരാജ്: പ്രയാഗ്‌രാജിലെ മഹാ കുംഭമേള മേഖലയില്‍ വൻ തീപിടിത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.

ടെൻ്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.

മഹാകുംഭമേള പ്രദേശത്തെ സെക്ടർ അഞ്ചിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് സമീപത്തെ ടെൻ്റുകളിലും സംഘർഷാവസ്ഥ രൂപപ്പെട്ടു. ഭക്തർക്ക് താമസിക്കാനായി നിർമിച്ച പന്തലിലാണ് തീപിടിത്തമുണ്ടായത്.

തീ നിയന്ത്രണ വിധേയമാക്കാൻ ആറ് ഫയർ ടെൻഡറുകള്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും തീ പടരുകയാണ്. തീ നിയന്ത്രണവിധേയമാക്കാൻ പോലീസും എൻഡിആർഎഫും പരിസര പ്രദേശങ്ങള്‍ ഒഴിപ്പിക്കുന്നുണ്ട്. ശാസ്ത്രി പാലത്തിനും റെയില്‍വേ ബ്രിഡ്ജിനും ഇടയിലുള്ള ഭാഗത്താണ് തീപിടിത്തമുണ്ടായത്

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും