തിരുവല്ല : വെച്ചൂച്ചിറ ഡുലോസ് ബിബ്ലിക്കൽ സെമിനാരിയുടെ സിൽവർ ജൂബിലി ഗ്രാജുവേഷൻ ജനുവരി 22ന് രാവിലെ 9 മണി മുതൽ തരുവല്ല കൊമ്പാടിയിൽ നടക്കും.
ഡുലോസ് ബിബ്ലിക്കൽ സെമിനാരിയുടെയും, ഡുലോസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബിബ്ലിക്കൽ കൗൺസിലിംഗ് സെന്ററിന്റെയും സംയുക്ത ഗ്രാജുവേഷനിൽ സെമിനാരിയുടെ പ്രിൻസിപ്പൽ റവ. ബെൻസൺ വി യോഹന്നാന്റെ അധ്യക്ഷതയിൽ റവ.വി. പി. ജോസ്, റവ. അലക്സ് ജോൺ എന്നിവർ പ്രസംഗിക്കും, സിൽവർ ജൂബിലി സെലിബ്രേഷൻ ചീഫ് ഗസ്റ്റ് ഡോ.ജോൺ കെ.മാത്യു ആയിരിക്കും.
സിൽവർ ജൂബിലി ഗ്രാജുവേഷനിൽ B.Th, M. Div, Dcc &Bcc എന്നീ ബാച്ചുകളിൽ നിന്ന് എഴുപതോളം വിദ്യാർഥികൾ ഗ്രാജുവേറ്റ് ചെയ്യും. സിൽവർ ജൂബിലി ഗ്രാജുവേഷനിൽ ജിസ്സൺ ആന്റണി & ജിമ്റ്റി കെ ജോൺ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും, സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ലെറ്റസിയോട് ചേർന്ന് സെറാമ്പൂർ, ഗവൺമെന്റ് അംഗീകൃത കൗൺസിലിംഗ് കോഴ്സുകളും ആരംഭിക്കുന്നു.
ആക്കാഡമിക് ഡീൻ പാസ്റ്റർ അജു അലക്സിന്റെ നേതൃത്വത്തിൽ ഗ്രാജുവേഷന്റെ വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.




