ഇന്നലെ ബാംഗ്ലൂർ- കൊ തന്നൂരിൽ ആരംഭിച്ച ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് കൺവൻഷനിൽ ഇന്ന് വൈകിട്ട് ബെഥെസ്ദ മിനിസ്ട്രീസ് ഡയറക്ടർ റവ. സണ്ണി താഴാം പള്ളം പ്രസംഗിക്കുന്നു.
പാസ്റ്റർമാരായ സി.സി തോമസ്, ബെൻസൻ മത്തായി, ഷിബു തോമസ് മാർ(ഒക്കലഹോമ), അനീഷ് ഏലപ്പാറ, സ്റ്റീഫൻ ബെഞ്ചമിൻ എന്നിവരാണ് മുഖ്യ പ്രസംഗകർ. സാംസൺ ചെങ്ങന്നൂർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. ഓവസീയർ പാസ്റ്റർ ഇ. ജെ ജോൺസൺ ഇന്നലെ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
ഇന്നും നാളെയുമായി സഭയുടെ പോഷക സംഘടനകളുടെ സമ്മേളനവും നടക്കും. ഞായറാഴ്ച കർണ്ണാടക സ്റ്റേറ്റിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന വിശ്വാസികളുടെ സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും




