കട്ടപ്പന: തിരുവനന്തപുരത്ത് നടന്ന 63-ാമത് കേരള കലോത്സവത്തിൽ എച്ച്.എസ്.എസ്. വിഭാഗത്തിൽ ജോൺ ലിവിങ്സ്റ്റന് തബലയിൽ എ ഗ്രേഡ്. ഐപിസി വൈക്കം സെന്റർ സെക്രട്ടറി പാസ്റ്റർ സി. സി. ജോണിയുടെയും ഡോണ ജോണിയുടെയും മകനാണ് ഐപിസി പെനിയേൽ ഇരവിമംഗലം സഭാംഗമായ ജോൺ ലിവിങ്സ്റ്റൺ.
ഇദ്ദേഹത്തിന്റെ സഹോദരൻ ജോൺ ലീനാർഡ്‌സനും വിരലുകളാൽ തബലയിൽ വിസ്‌മയം ഒരുക്കുന്ന അനുഗ്രഹീത കലാകാരനാണ്.
ഇവ. ജോമോൻ കട്ടപ്പന ആണ് ഇരുവരുടെയും ഗുരു, ദീർഘ നാളുകളായി ഓണ്ലൈനായി പരിശീലനത്തിൽ ആയിരുന്നു.
അവസാന 2 ആഴ്ചകൾ മാത്രമാണ് നേരിട്ടുള്ള പരിശീലനം ലഭിച്ച ലിവിങ്സ്റ്റന്റെ വിജയം ക്രൈസ്തവ കൈരളിക്ക് ഏറെ അഭിമാനിക്കാം.
ഈ വർഷത്തെ പി വൈ പി എ താലന്ത് പരിശോധനയിൽ രണ്ടാം സ്ഥാനവും സൺഡേസ്‌കൂൾ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ തബലയിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു.




