കൊച്ചി: ചർച്ച് ഓഫ് ഗോഡ് ക്യാമ്പ് മീറ്റിംഗ് നാളെ (8 ബുധന്) ആരംഭിക്കും.

വൈകീട്ട് 7 മണിക്ക് പാലാരിവട്ടം എക്ളിസിയായിൽ വച്ച് നടക്കുന്ന ക്യാമ്പ് മീറ്റിംഗ് റവ. ജോൺസൺ തരകൻ ഉത്ഘാടനം ചെയ്യും.
രാത്രി സുവിശേഷ യോഗങ്ങളിൽ റവ. ജോൺസൺ തരകൻ, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ സാം മാത്യൂ, ബ്രദർ വിൻസെൻ്റ് ചാർളി എന്നിവർ പ്രസംഗിക്കും.
പകൽ സമയങ്ങളിൽ ബൈബിൾ ക്ലാസ്സുകൾ, തീം പ്രസൻ്റേഷൻ, യൂത്ത് കോൺഫറൻസ്, സ്ത്രീകളുടെ കോൺഫറൻസ്, ഏഷ്യൻ ബൈബിൾ കോളജ് ഗ്രാജുവേഷൻ, സൺഡേ സ്കൂൾ കോൺഫറൻസ്, സ്നാന ശുശ്രൂഷ മുതലായ പ്രോഗ്രാമുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഞായർ 12 നു ഉച്ചയോടെ ക്യാമ്പ് മീറ്റിംഗ് അവസാനിക്കും.




