കേരള ആക്ഷൻ ഫോഴ്സിന്റെ പ്രാഥമിക അത്യാഹിത പരിചരണ പരിശീലന കളരി പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു

കേരള ആക്ഷൻ ഫോഴ്സിൻ്റെയും ജനസേവ ശിശുഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രാഥമിക അത്യാഹിത പരിചരണ പരിശീലന കളരി സംഘടിപ്പിക്കുന്നു. പരിശീലന കളരിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് നിർവഹിച്ചു.

ഒരു അത്യാഹിതമുണ്ടായാൽ പൊതുജനങ്ങൾ എങ്ങനെ പ്രാഥമിക രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടണം എന്ന ബോധവൽക്കരണം ഗവൺമെൻറ് ഏജൻസികളുടെ സഹകരണത്തോടെ നടത്തുകയാണ് ഈ കളരി കൊണ്ട് ഉദ്ദേശിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കലൂർ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് വീണ് പരിക്കേറ്റ ഉമാ തോമസ് എം.എൽ.എ.യെ പ്രാഥമികമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ തങ്ങളുടെ അജ്ഞത മൂലം കൂടുതൽ സങ്കീർണമായ അപകടവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടുപോയ ദുരവസ്ഥ മനസ്സിലാക്കിയാണ് ഇത്തരമൊരു പരിശീല കളരി ആരംഭിക്കുന്നത് എന്ന് ഡോ. ടോണി ഫെർണാണ്ടസ് പറഞ്ഞു.

കൂനമ്മാവ് സെൻറ് ജോസഫ് ബോയ്സ് ഹോം ഓഡിറ്റോറിയത്തിൽ വെച്ച് ഡയറക്ടർ ഫാ. ജോസ് ഡൊമിനിക്കിൻ്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ പാലിയേറ്റീവ് കെയർ കൺസോർഷ്യം ജില്ലാ പ്രസിഡൻറ് ഡോ. സി.എം. ഹൈദർ അലി, ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, പ്രസിഡൻറ് അഡ്വ. ചാർളി പോൾ, കൺവീനർ ജോബി തോമസ്, റെസിഡൻഷ്യൽ അസോസിയേഷൻ ജില്ലാ കോഡിനേറ്റർ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

കേരള വ്യാപകമായി താല്പര്യമുള്ള റെസിഡൻഷ്യൽ അസോസിയേഷനുകൾ, സാമൂഹിക സാംസ്കാരിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ വഴി പൊതുജനങ്ങൾക്ക് പ്രാഥമിക അത്യാഹിത പരിചരണ പരിശീലനം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

എറണാകുളം ജില്ലയിൽ താല്പര്യമുള്ള സംഘടനകൾക്ക് സൗജന്യമായി പരിശീലനം നൽകുന്നതായിരിക്കും. താല്പര്യമുള്ളവർക്ക് 9747474715 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും