ഇടുക്കിയിൽ മഞ്ഞിൻ പുതപ്പണിഞ്ഞ കാലാവസ്ഥ; കുളിരണിയാൻ സഞ്ചാരികളുടെ തിരക്ക്

സാബു തൊട്ടിപ്പറമ്പിൽ
(ജനറൽ കറസ്പോണ്ടൻ്റ്)

ഇടുക്കി :ഡിസംബറിലെ മഞ്ഞും തണുപ്പും ആസ്വദിക്കാൻ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത് നിരവധി ടൂറിസ്റ്റുകളാണ്.

രാവിനേയും,പുലർവേളയേയും മഞ്ഞിൻ പുതപ്പിനാൽ മൂടിയ അന്തരീക്ഷം. മഞ്ഞ് പൊഴിയുന്ന മനോഹാരിതയിൽ തണുപ്പിലലിഞ്ഞ് അകലകാഴ്ച മറച്ച് മൂടി നിൽക്കുന്ന മഞ്ഞിൻ കണങ്ങൾക്കിടയിലൂടെ ഉള്ള ഒരു ‘നടത്തം’ഏവർക്കും കുളിരേകുന്നതാണ്.
പുൽത്തകിടിയിലെ സമൃതമായ മഞ്ഞിലൂടെയുള്ള നടത്തം അരിച്ച് കയറുന്ന തണുപ്പിനപ്പുറം ഉള്ളിലൊരാനന്തമായി .പുതുമയുള്ള അനുഭവമായി തീരുന്നു.

മൂന്നാറിൽ തുടർച്ചയായ മൂന്നാംദിവസവും താപനില പൂജ്യത്തിൽ തുടരുന്നു. തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ വൻ തിരക്കാണ് കഴിഞ്ഞ ഒരാഴ്ച്ചയായി മൂന്നാറിൽ അനുഭവപ്പെടുന്നത്. കുണ്ടള, മാട്ടുപ്പെട്ടി, തെന്മല, ചിറ്റുവര, കന്നിമല തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ മൂന്നു സ്ഥലങ്ങളിലാണ് കഴിഞ്ഞ മൂന്നു
ദിവസവും താപനില പൂജ്യത്തിൽ തുടരുന്നത്. ചെണ്ടുവരയിൽ കഴിഞ്ഞദിവസം താപനില മൈനസിലെത്തിയിരുന്നു.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനസ്സും ശരീരവും കുളിർപ്പിക്കുന്ന തണുപ്പാണ് നിലവിലുള്ളത്. മഞ്ഞു വീണു കിടക്കുന്ന കന്നിമല, ചൊക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ പുലർച്ചെ സഞ്ചാരികളെത്തി തണുപ്പ് ആസ്വദിക്കുന്നത് പതിവ് കാഴ്ചയാണ്. രാജമലയിൽ 20
മുതൽ എല്ലാ ദിവസവും പരമാവധി സന്ദർശകർ (2880) പ്രവേശിക്കുന്നുണ്ട്. മാട്ടുപ്പെട്ടിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 4000 പേരും ബോട്ടാണിക്കൽ ഗാർഡനിൽ 6300 പേരും സന്ദർശനം നടത്തി.

പ്രകൃതിയുടെ ഈ മനോഹര കാഴ്ചകൾ കാണാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാരംഭിച്ചത് ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ചാണ്.

മൂന്നാർ, വാഗമൺ, തേക്കടി,രാമക്കൽമേട് തുടങ്ങി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം തിരക്ക് വർധിച്ചു. ക്രിസ്‌മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കുകയും കാലാവസ്‌ഥ അനുകൂലമാകുകയും ചെയ്തതോടുകൂടിയാണ്
തിരക്കേറിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം ഒട്ടേറെപ്പേർ എത്തുന്നുണ്ട്.

രാമക്കൽമേടിലെ കാഴ്ചകൾ കാണാനും സഞ്ചാരികൾ ധാരാളമായി എത്തുന്നു. സമുദ്ര നിരപ്പിൽ നിന്നും ഒറ്റകല്ലായി ഉയർന്ന് നിൽക്കുന്ന രാമക്കല്ലും. തമിഴ്നാടിൻെറ വിദൂര ദൃശ്യങ്ങളുമാണ് പ്രധാന കാഴ്ച. ഇത് കൂടാതെ സമീപ പ്രദേശമായ ആമക്കല്ലിലേക്കുള്ള ഓഫ് റോഡ് സഞ്ചാരവും അവിടെന്നുള്ള കാഴ്ചകളും മനോഹരമാണ്.

മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി എത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാൻ റിസോർട്ടുകൾ, ഹോം‌സ്റ്റേകൾ, ലോഡ്ജുകൾ എന്നിവ നേരത്തേതന്നെ ഒരുങ്ങിയിരുന്നു. വാഗമണ്ണിൽ മൊട്ടക്കുന്നുകളും അഡ്വഞ്ചർ പാർക്കുമാണ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ.

ഗ്ലാസ് ബ്രിജ് കൂടി വന്നതോടെ തിരക്ക് മുൻപത്തെക്കാൾ വലിയതോതിൽ കൂടിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപുതന്നെ ഇവിടെ മുറികളുടെ ബുക്കിങ് ആരംഭിച്ചിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. ക്രിസ്മസ്- പുതുവത്സര സീസണിലെ സഞ്ചാരികൾക്കായി തേക്കടിയും സഞ്ചാരികൾക്കായി തേക്കടിയും സജ്ജം. ഒട്ടുമിക്ക റിസോർട്ടുകളിലും ഹോട്ടലുകളിലും മുറികൾ ബുക്കിങ് പൂർത്തീകരിച്ചു. ചുരുക്കം ചില സ്ഥാപനങ്ങളിൽ മാത്രമാണ് ഇനി മുറികൾ ലഭ്യമായിട്ടുള്ളത്. എല്ലാ റിസോർട്ടുകളിലും അതിഥികൾക്കായി പുതുവത്സര ആഘോഷങ്ങൾ ഉണ്ടാകും.

അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കും.