ജി. ശാമുവൽ (യു.കെ) മാനേജിംഗ് ഡയറക്ടറായ ഗിലെയാദ് ഹോം സ്റ്റേയ്ക്ക് മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിച്ചു

ജി. ശാമുവൽ (യു.കെ) മാനേജിംഗ് ഡയറക്ടറായ വെട്ടിയാറിൽ പ്രവർത്തിക്കുന്ന ഗിലെയാദ് ഹോം സ്റ്റേയ്ക്ക് മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിച്ചു.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈൻസ് എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനമാണ് അവാർഡ് ദാനം സംഘടിപ്പിച്ചത്. ‘പ്രൈം ബിസിനെസ്സ് അവാർഡ് 2024 ‘ എന്ന പുരസ്കാരമാണ് ജി. ശാമുവലിൻ്റെ സ്ഥാപനത്തിന് ലഭിച്ചത്.

കൊച്ചിയിൽ വച്ചാണ് അവാർഡ് ദാനം നടന്നത്. ബെസ്റ്റ് പ്രീമിയം റിസോർട്ട് എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് അവാർഡ് നൽകിയത്. 25 ഓളം ബിസിനെസ്സ് സംരംഭകരെ ആദരിക്കുന്ന ചടങ്ങ് എറണാകുളം എം പി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.

എംഎൽഎ ഉമ തോമസും, ടി ജെ വിനോദും അവാർഡുകൾ നൽകി. ജി. ശാമുവലിൻ്റെ അഭാവത്തിൽ സ്ഥാപനത്തിൻ്റെ മുഖം പ്രവർത്തകർ അവാർഡ് ഏറ്റു വാങ്ങി.