ഹൈറേഞ്ച് മേഖല കൺവഷൻ വി:ആരാധനയോടുകൂടി സമാപിച്ചു

ഇടുക്കി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റിൻെറ ഹൈറേഞ്ച് മേഖല കൺവഷൻ വിശുദ്ധ ആരാധനയോടുകൂടി സമാപിച്ചു.

19-ാം തീയതി സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംക്കുട്ടി മാത്യു കൺവഷൻ ഉത്ഘാടനം ചെയ്തു. കഴിഞ്ഞ നാല് ദിവസങ്ങളിലായി കട്ടപ്പന സി എസ് ഐ ഗാർഡൻ ഓഡിറ്റോറിയത്തിലായിരുന്നു മേഖല കൺവൻ നടന്ന് വന്നിരുന്നത്.

പാസ്റ്റർ രാജു ആനിക്കാട്,പാ.അനിഷ് ഏലപ്പാറ,പാ.ഷാജി ഇടുക്കി,പാ.ഷിജു ഞാറയ്ക്കൽ മുതലായ ദൈവദാസന്മാരും വിവിധ സെക്ഷനുകളായി ദൈവ വചനം ശുശ്രൂക്ഷിച്ചു.

ഇന്നത്തെ സമാപന യോഗം പാസ്റ്റർ ബാബു,ബ്രദർ റെജി ചാക്കോ എന്നിവർ പ്രാർത്ഥിച്ചാരംഭിച്ചു.
യോഗത്തിൽ പാസ്റ്റർ എം .ലാലു അദ്ധ്യക്ഷത വഹിച്ചു.

സങ്കീർത്തന ഭാഗത്തു നിന്ന് സോണൽ ഡയറക്ടർ പാ.റെനി ജോൺ ഇടപ്പറമ്പിൽ ശുശ്രൂഷിച്ചു.

സമാപന ദിവസമായ ഇന്ന് ചർച്ച് ഓഫ് ഗോഡ് ഇൻ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി മുഖ്യ സന്ദേശം നൽകി.

ആശംസകൾ നേർന്നുകൊണ്ട് അജി കുളത്തുങ്കൽ (ബിലീവേഴ്സ് ബോർഡ് അസി:സെക്രട്ടറി, ചർച്ച്ഓഫ് ഗോഡ് ഇൻ കേരളാ സ്റ്റേറ്റ്) പാ:മാത്യു ബേബി (വൈ പി ഇ സംസ്ഥാന പ്രസിഡൻ്റ് )പാ:വൈ.ജോസ് (ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ) ഡോക്ടർ .ഐസക്ക് സൈമൺ,പാ:ജോസ് പി.ആൻ്റണി തുടങ്ങിയവരും ആശംസകൾ നേർന്ന് സംസ്സാരിച്ചു.
സെൻ്റർ പാസ്റ്റർമാരായ എം.ലാലു(കുമളി) സാജുമാത്യു(ചപ്പാത്ത്) പി.വി മാത്യു (ഏലപ്പാറ) എം.വൈ.വർഗ്ഗീസ് (കട്ടപ്പന) ഷാജി ഇടുക്കി(ഇടുക്കി)കെ.വി .ജേക്കബ് (പീരുമേട്) എന്നിവരും പരുപാടികൾക്ക് നേതൃത്വം നൽകി.

ഗാന ശുശ്രൂഷകൾക്ക് ഗസായേൽ ഗോസ്പൽ ബാൻ്റ്,ആലപ്പുഴ നേതൃത്വം നൽകി.