പാരമ്പര്യ വൈദ്യ മേഖലയിൽ പ്രവർത്തിക്കുന്ന വൈദ്യന്മാർക്കെതിരെ ഉദ്യോഗസ്ഥന്മാർ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു

പത്തനംതിട്ട : ജില്ലയിലെ പാരമ്പര്യ വൈദ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഉദ്യോഗസ്ഥരുടെ കടന്നാക്രമണം അവസാനിപ്പിക്കണമെന്നും പാരമ്പര്യ വൈദ്യന്മാരെ നിയമംമൂലം സംരക്ഷിക്കണമെന്നും പത്തനംതിട്ട ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരള ആയൂർവേദ തൊഴിലാളി യൂണിയൻ സിഐടിയു പത്തനംതിട്ട ജില്ല സിഐടിയു വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്തു. തുളസി വൈദ്യർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. രാമചന്ദ്രൻ ഗുരുക്കൾ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസ്സിഡന്റായി ശ്രീ തുളസി വൈദ്യരെയും ജില്ലാ സെക്രട്ടറിയായി ശ്രീ ബിനോയ് വൈദ്യനെയും ട്രഷററായി അഞ്ചു അനീഷിനെയും ഉൾപ്പെടെ 11 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. 2025 ഫെബ്രുവരി 13 മുതൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വാഹന പ്രചരണ ജാഥയും സെക്രട്ടറിയേറ്റ് മാർച്ചും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.