ചേറ്റുകുഴിയിൽ പേരപ്പറമ്പിലിൽ അന്നമ്മ നിത്യതയിൽ; സംസ്കാരം ചൊവ്വാഴ്ച

ഐ.പി.സി കട്ടപ്പന സെൻ്റർ ആമയാർ പെനിയേൽ സഭാ ശുശ്രൂഷകനും, കട്ടപ്പന സെൻറർ വൈസ് പ്രസിഡണ്ടുമായ പാസ്റ്റർ പി.സി തോമസിന്റെ സഹധർമ്മിണിയും ഫിലോമോൻ പേരപ്പറമ്പിലിന്റെ മാതാവും അന്നമ്മ (68) ശനിയാഴ്ച വൈകിട്ട് 9:30 ന് നിത്യതയിൽ പ്രവേശിച്ചു.

തിങ്കളാഴ്ച വൈകുന്നേരം ചേറ്റുകുഴിയിലുള്ള മകന്റെ ഭവനത്തിൽ കൊണ്ടുവരികയും, സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച 12 മണിക്ക് ഐപിസി ഹെബ്രോൻ ചാലക്കുടിമേഡ് സഭയുടെ ചേറ്റുകുഴിയിലുള്ള സെമിത്തേരിയിൽവെച്ചു നടത്തപ്പെടും.

ദുഃഖിതരായിരിക്കുന്ന കത്തൃദാസനെയും കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

മക്കൾ : റെജി, റീന, ഫിലോമോൻ. മരുമക്കൾ: പ്രൈസി, ബിനോയ്‌, റാണി

കൊച്ചുമക്കൾ: കെസിയ, കേനെസ്, ഏബൽ, സോണാ, എബിൻ