റാന്നി: വിളംബരം ലൈറ്റ് ആൻ്റ് സൗണ്ട്സ് ഉടമയും മാധ്യമപ്രവർത്തകനുമായ ലാൽ അന്തരിച്ചു.
ബൈക്ക് ആക്സിഡൻ്റിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. റാന്നി മലനാട് ചാനൽ വാർത്താവതാരകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ,അനൗൺസ്മെൻ്റർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുകയായിരുന്നു.
ലൈറ്റ് ആൻ്റ് സൗൺസ് പത്തനംതിട്ട ജില്ല കമ്മിറ്റിയംഗവും റാന്നി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമാണ്. സംസ്കാരം ന്യൂ ഇന്ത്യാ ദൈവസഭ റാന്നി പള്ളി ഭാഗം സെമിത്തേരിയിൽ ‘
ഭാര്യ: അനിത.
മക്കൾ: ലീനാ ,അഞ്ജു
വാർത്ത: സജി മേത്താനം



