അസംബ്ലീസ് ഓഫ് ഗോഡ് യൂ കെ , ഐ എ ജി യൂ കെ & യൂറോപ്പിന്റെ പുതിയ സഭാ പ്രവർത്തനം ഇംഗ്ലണ്ടിലെ യോവിൽ (𝐘𝐞𝐨𝐯𝐢𝐥) പട്ടണത്തിൽ 2025 ജനുവരി 4 ന് ആരംഭിക്കും.
ഐഎജി യൂകെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് ഏബ്രഹാം ഉപചാരികമായി ഉദ്ഘാടനം ചെയ്യും. യോവിലിലെ ബിർച്ച്ഫീൽഡ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കുന്ന മീറ്റിങ് വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.
പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് യോവിലിന്റെ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ ജോജി വർഗ്ഗീസ് നേതൃത്വം നല്കുന്നു. ഏവരെയും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.
വാർത്ത : പോൾസൺ ഇടയത്ത്



