നമുക്ക് മറ്റുളളവരെയും ഉള്‍ക്കൊള്ളാന്‍ ശീലിക്കാം

ആ പൂമ്പാറ്റ തേനീച്ചയുടെ അടുത്തെത്തിയപ്പോള്‍ പലതരത്തിലുളള ഈച്ചകള്‍ ആ പരിസരത്ത് പറന്നുനടക്കുന്നത് കണ്ടു.

പൂമ്പാറ്റ റാണി ഈച്ചയോട് ചോദിച്ചു: മറ്റു ഈച്ചകള്‍ ഇങ്ങനെ കറങ്ങിനടക്കുന്നത് നിങ്ങള്‍ക്ക് ശല്യമുണ്ടാക്കാറില്ലേ? അവര്‍ക്ക് നിങ്ങളോട് അസൂയ തോന്നാറില്ലേ? നിങ്ങളുണ്ടാക്കുന്ന ശബ്ദത്തെക്കുറിച്ച് അവര്‍ പരാതിപറയാറില്ലേ?

അപ്പോള്‍ റാണി പറഞ്ഞു: ഞങ്ങള്‍ അവരോട് സംസാരിച്ചു സമയം കളയാറില്ല. മാലിന്യത്തേക്കാള്‍ നല്ലതു തേനാണെന്ന് എത്രപറഞ്ഞാലും അവര്‍ക്കു മനസ്സിലാകുകയുമില്ല. തങ്ങളുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം.

ചിലര്‍മാത്രം മറ്റുളളവരുടെ രീതികളെയും കൂടി അംഗീകരിച്ച് സ്വന്തം ശൈലികളെ മുറുകെ പിടിക്കും. ആരെയും അംഗീകരിക്കാതെ സ്വന്തം കര്‍മ്മങ്ങളില്‍ മാത്രം അഭിരമിക്കുന്നവരെ ആര്‍ക്കും ഒന്നും പറഞ്ഞുമനസ്സിലാക്കാനാകില്ല. തങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നും തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരിയെന്നുളള തെറ്റിദ്ധാരണയില്‍ ജീവിക്കുന്നവരാണവര്‍.

എല്ലാം എല്ലാവരേയും ബോധ്യപ്പെടുത്തി ആര്‍ക്കും കര്‍മ്മനിരതനാകാനോ ലക്ഷ്യങ്ങളിലെത്താനോ കഴിയില്ല. അവനവനെ ബോധ്യപ്പെടുത്തുകയും വിശ്വസിപ്പിക്കുകയും ചെയ്യുക എന്നതുമാത്രമാണ് ഏകപോംവഴി.

നമുക്ക് മറ്റുളളവരെയും ഉള്‍ക്കൊള്ളാന്‍ ശീലിക്കാം

– ശുഭദിനം.