കൊടുമൺ UPF ഗുഡ് ന്യൂസ് ഫെസ്റ്റിവൽ നാളെ മുതൽ

കൈപ്പട്ടൂർ : കൊടുമണ്ണിലും പരിസര പ്രദേശങ്ങളിലും ഉള്ള പെന്തക്കോസ്തു സഭകളുടെ സംയുക്ത വേദിയായ കൊടുമൺ UPF 15-മത് വാഷിക കൺവൻഷൻ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ – 2024 ഡിസംബർ 5 മുതൽ 8 വരെ കൊടുമൺ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം റോയൽ ഗ്രൗണ്ടിൽ നടക്കും.

വൈകിട്ട് 6 മണിക്ക് പ്രസിഡണ്ട് പാസ്റ്റർ ജി സാംകുട്ടി ഉത്ഘാടനം ചെയ്യും പാസ്റ്റർ ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ അജി ഐസക്ക് മുഖ്യ സന്ദേശം നൽകും വെള്ളി രാവിലെ 10 മണിക്ക് ഉപവാസ പ്രാർത്ഥന സിസ്റ്റർ ഷീല ദാസ് കീഴൂർ സന്ദേശം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ പി കെ ജോസ് പാസ്റ്റർ ഷാജി എം പോൾ പാസ്റ്റർ അരവിന്ദ് മോഹൻ തുടങ്ങിയവർ പ്രസംഗിക്കും

പാസ്റ്റർമാരായ പി.വി വർഗീസ്, ഷാജി കുമ്പള പള്ളിൽ ഷിബു ജോൺ ,സി തങ്കച്ചൻ, ബിനോയി എം ജോഷ്വാ , പാ തോമസ് സാമുവൽ എന്നിവർ അദ്ധ്യക്ഷത വഹിക്കും അടൂർ തിയോസ് വർഷിപ്പ് ടീം ഗാനശുശ്രൂഷ നടത്തും