രണ്ടു കൂട്ടുകാര്‍ തമ്മില്‍ തല്ലുകൂടുന്നത് കണ്ടിട്ടാണ് അധ്യാപകന്‍ അവിടേക്ക് ചെന്നത്.
അദ്ദേഹം കാര്യമന്വേഷിച്ചപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: ഇവന്‍ എന്നെ ശ്രദ്ധിക്കുന്നതേയില്ല. അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: ഇവന്‍ പറയുന്നത് മുഴുവന്‍ മണ്ടത്തരമാണ്. പിന്നെങ്ങനെ ശ്രദ്ധിക്കും.
രണ്ടാമനും വാദിച്ചു. അധ്യാപകന്‍ രണ്ടുപേരേയും ഒരു മേശയുടെ ഇരുവശത്തുമായി ഇരുത്തി. എന്നിട്ട് മേശയുടെ നടുവില്‍ ഒരു പന്ത് വെച്ചു. രണ്ടുപേരോടും അതിന്റെ നിറം പറയാന്‍ പറഞ്ഞു: ആദ്യത്തെയാള്‍ പറഞ്ഞു: വെള്ള, രണ്ടാമന്‍ പറഞ്ഞു: കറുപ്പ്.
അധ്യാപകന്‍ രണ്ടുപേരേയും മാറ്റിയിരുത്തി ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ അവരുടെ ഉത്തരവും മാറി. വഴക്കും തീര്‍ന്നു. എല്ലാ നാണയങ്ങള്‍ക്കും ഇരുപുറവും ഉണ്ട്. അപ്പുറമല്ല, ഇപ്പുറം.
ഏതിനെക്കുറിച്ചെങ്കിലും അതര്‍ഹിക്കുന്ന സമയവും ഗൗരവവും നല്‍കി പഠിക്കാനുളള ക്ഷമയും താല്‍പര്യവും ആരെങ്കിലും കാണിക്കാറുണ്ടോ? തന്നിഷ്ടങ്ങിലേക്ക് എല്ലാവരേയും വലിച്ചടുപ്പിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം.
തന്റെ വിശ്വാസസംഹിതകളില്‍ അവര്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ അവര്‍ തങ്ങളുടെ സൗഹൃദവലയത്തില്‍ നിന്നു പുറത്താവുകയും ചെയ്യു. എല്ലാവര്‍ക്കും അവരവരുടേതായ കാഴ്ചയും കാഴ്ചപ്പാടുകളുമുണ്ട്. ഇത് മനസ്സിലാക്കുകയാണ് പരസ്പരബഹുമാനത്തിലേക്കുളള ആദ്യ ചുവട് വെപ്പ്. നമുക്ക് അപ്പുറത്തേക്കും കൂടി നോക്കാന്‍ ശീലിക്കാം
– ശുഭദിനം



