നിലമ്പൂർ അഗപ്പെ മിഷൻ ജനറൽ കൺവെൻഷൻ ജനുവരി 22 ന് തുടങ്ങും

നിലമ്പൂർ :മലബാർ കേന്ദ്രമായി പ്രവർത്തിക്കുന്ന അഗപ്പെ ഗോസ്പൽ മിഷന്റെ മുപ്പതാം ജനറൽ കൺവെൻഷൻ 2025 ജനുവരി 22 ബുധനാഴ്ച മുതൽ 26 ഞായറാഴ്ച വരെ നിലമ്പൂർ അഗപ്പെ ഹിൽസിൽ വച്ച് നടത്തപ്പെടുന്നു.

മിഷൻ പ്രസിഡൻറ് പാസ്റ്റർ പി എം അലക്സാണ്ടർ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഷാജി എം പോൾ, അനീഷ് റാന്നി, സുഭാഷ് കുമരകം അനീഷ് കൊല്ലം, കെയിസി ജോർജ്, ജോസഫ് ഇടക്കാട്ടിൽ, ജോയി പാറക്കൽ , ലിജോ ജോൺസൻ എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു.

കൺവെൻഷനോട് അനുബന്ധിച്ച് ശുശ്രൂഷക സമ്മേളനം , യുവജന സമ്മേളനം , സഹോദരി സമ്മേളനം , ഗോസ്പൽ ടീം സമ്മേളനം , പൂർവ്വ വിദ്യാർത്ഥി സമ്മേളനം എന്നിവയും നടത്തപ്പെടുന്നു.

ഹോളി ഹാർപ്സ് ചെങ്ങന്നൂർ സംഗീത ശുശ്രൂഷ നിർവഹിക്കുന്നു.
കേരളം കൂടാതെ മറ്റ് എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുന്നു.

പാസ്റ്റർ വി വി വർഗീസ്, പാസ്റ്റർ സുരേഷ് കുമാർ, പാസ്റ്റർ ജോസ് എബ്രഹാം എന്നിവർ നേതൃത്വം കൊടുക്കുന്നു.